Top

'സിനിമ വ്യവസായത്തെ വേര്‍തിരിക്കുന്നത് ന്യായമല്ല'; പാന്‍ ഇന്ത്യ ചിത്രങ്ങളെക്കുറിച്ച് അഭിഷേക് ബച്ചന്‍

26 April 2022 4:07 AM GMT
ഫിൽമി റിപ്പോർട്ടർ

സിനിമ വ്യവസായത്തെ വേര്‍തിരിക്കുന്നത് ന്യായമല്ല; പാന്‍ ഇന്ത്യ ചിത്രങ്ങളെക്കുറിച്ച് അഭിഷേക് ബച്ചന്‍
X

സിനിമയെ സംബന്ധിച്ച് അത്ഭുകരമായ കാലഘട്ടമാണ് ഇപ്പോഴുള്ളതെന്ന് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. മികച്ച സിനിമകള്‍ ആളുകള്‍ സ്വീകരിക്കുമെന്നും ഒരു മോശം സിനിമയ്ക്ക് പരാജയം ഉണ്ടാകുമെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു. എന്നാല്‍ താന്‍ സിനിമകളെ ആ അര്‍ത്ഥത്തില്‍ തരം തിരിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

എല്ലാ ഇന്‍ഡസ്ട്രിയിലും മികച്ച കണ്ടന്റ് ഉണ്ടാകുന്നുണ്ട്. ഗംഗുഭായ് കത്തിയവാടി, സൂര്യവംശി എന്നീ സിനിമകളും മികച്ചതായിരുന്നു. പക്ഷെ നിങ്ങള്‍ അത്തരം ചിത്രങ്ങള്‍ മറന്നു. പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമകളാണ് അവര്‍ ആവശ്യപ്പെടുന്നത്' അഭിഷേക് ബച്ചന്‍ പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സിനിമകളുടെ വിജയത്തിലും അവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിലും അതിയായ സന്തോഷമുണ്ട്. അതുപോലെ തിയേറ്ററുകളില്‍ തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ലഭിക്കുന്നു. സിനിമാ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഇതൊരു അത്ഭുതകരമായ കാലഘട്ടമാണെന്ന് അഭിഷേക് കൂട്ടിച്ചേര്‍ത്തു.

പാന്‍ ഇന്ത്യന്‍ സിനിമ എന്ന പദംകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് അഭിഷേക് ബച്ചന്‍ പറയുന്നു. താന്‍ ഈ പദത്തില്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ സിനിമ കാണുന്ന ഒരു വലിയ ജനവിഭാഗമാണ്, ഞങ്ങള്‍ ഞങ്ങളുടെ സിനിമയെ സ്‌നേഹിക്കുന്നു. ഏത് ഭാഷയിലാണ് ഇത് നിര്‍മ്മിച്ചതെന്നത് പ്രശ്‌നമല്ല, 'അഭിഷേക് പറഞ്ഞു.

'ദക്ഷിണേന്ത്യന്‍ റീമേക്കുകള്‍ ഹിന്ദി ഇന്‍ഡസ്ട്രിയില്‍ സജീവമാകുമ്പോള്‍, ബോളിവുഡിന് കണ്ടെന്റ് കുറവാണെന്ന് വാദം തെറ്റാണ്. നമ്മള്‍ എല്ലാവരും ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ ഭാഗമാണ്. ഞങ്ങള്‍ വ്യത്യസ്ത ഭാഷകളില്‍ അഭിനയിച്ചേക്കാം ചെയ്‌തേക്കാം, എന്നാല്‍ ഞങ്ങള്‍ ഒരേ വ്യവസായത്തിന്റെ ഭാഗമാണ്. ഒരു സിനിമാ വ്യവസായത്തെയും ലേബല്‍ ചെയ്യുന്നത് ന്യായമല്ല. ഹിന്ദിയിലോ ഏതെങ്കിലും ഭാഷയിലോ ഉള്ള സിനിമകള്‍ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അതൊരു പുതിയ കാര്യമല്ല. അതില്‍ തെറ്റൊന്നുമില്ല. സിനിമകള്‍ റീമേക്ക് ചെയ്യുന്നത് ഒരു തെരഞ്ഞെടുപ്പാണ്' എന്നും താരം കൂട്ടിച്ചേര്‍ത്തു.

Story Highlights; Abhishek Bachchan on pan Indian movies

Next Story