Top

ആമിര്‍ ഖാന്റെ 'ലാല്‍ സിംഗ് ഛദ്ദ' ട്രെയ്‌ലര്‍ റീലീസ് ഐപിഎല്‍ ഇടവേളയില്‍; ഒപ്പം മറ്റൊരു സർപ്രൈസും

മേയ് 29ന് അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ഐപിഎല്‍ ഫൈനല്‍ വേദിയില്‍ കലാശ പോരാട്ടത്തിനിടയിലാണ് റിലീസ്

25 May 2022 5:35 AM GMT
ഫിൽമി റിപ്പോർട്ടർ

ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ ട്രെയ്‌ലര്‍ റീലീസ് ഐപിഎല്‍ ഇടവേളയില്‍; ഒപ്പം മറ്റൊരു സർപ്രൈസും
X

1994ൽ ടോം ഹാങ്ക്സ് നായകനായെത്തിയ 'ഫോറസ്റ്റ് ഗമ്പ്' എന്ന ചിത്രത്തിന്റെ റീമേക്കായ ആമിര്‍ഖാന്‍ നായകനായി എത്തുന്ന 'ലാല്‍ സിംഗ് ഛദ്ദ'യുടെ ട്രെയ്‌ലര്‍ ഐപിഎല്‍ ഇടവേളയില്‍ റിലീസ് ചെയ്യും. ആമിർ ഖാൻ തന്നെയാണ് ട്രെയ്‌ലര്‍ റീലീസിനെ കുറിച്ച് പറഞ്ഞത്. ആമിർഖാൻ പ്രൊഡക്ഷൻസ് എന്ന സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം വീഡിയോ പങ്കുവച്ചത്. സാധാരണ സിനിമകളുടെ ട്രെയ്‌ലര്‍ റീലീസിൽ നിന്ന് ഏറെ വ്യത്യസ്തമായ രീതിയിലാണ് 'ലാല്‍ സിംഗ് ഛദ്ദ'യുടെ ട്രെയ്‌ലര്‍ എത്തുന്നത്.

മേയ് 29ന് അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ഐപിഎല്‍ ഫൈനല്‍ വേദിയില്‍ കലാശ പോരാട്ടത്തിലാണ് റിലീസ്. ഫൈനല്‍ മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിലെ രണ്ടാമത്തെ സ്ട്രാറ്റജിക്ക് ടൈം ഔട്ടില്‍ സ്റ്റാര്‍ സ്പോര്‍ട്സിലൂടെയും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയും ട്രെയ്‌ലര്‍ എത്തും. ഇതുകൂടാതെ 'ക്രിക്കറ്റ് ലൈവ്' അവതാരകനായി ആമിർഖാനും ഉണ്ടാകും.

2020 ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന 'ലാല്‍ സിംഗ് ഛദ്ദ' കൊവിഡ് പ്രതിസന്ധികളെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. നവാഗതനായ അദ്വൈത് ചന്ദാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൽ കരീന കപൂറാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ദില്ലി, രാജസ്ഥാന്‍, ചണ്ഡിഗഡ്, അമൃത്‍സര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ചിത്രീകരണം നടന്നിരുന്നു.

Story highlights: Aamir khan's Laal Singh Chaddha trailer will release during IPL break; Another Surprise too

Next Story