Top

'രണ്‍വീറിന് നല്ല ശരീര ഘടനയാണ്, ആ ധൈര്യം സമ്മതിച്ചു കൊടുക്കുന്നു'; നഗ്‌ന ഫോട്ടോഷൂട്ടില്‍ ആമിര്‍ ഖാന്‍

വിവാദങ്ങള്‍ സൃഷ്ടിച്ച വിഷയത്തില്‍ പരാതി ലഭിച്ചതോടെ രണ്‍വീറിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

4 Aug 2022 5:05 AM GMT
ഫിൽമി റിപ്പോർട്ടർ

രണ്‍വീറിന് നല്ല ശരീര ഘടനയാണ്, ആ ധൈര്യം സമ്മതിച്ചു കൊടുക്കുന്നു; നഗ്‌ന ഫോട്ടോഷൂട്ടില്‍ ആമിര്‍ ഖാന്‍
X

നഗ്ന ഫോട്ടോഷൂട്ടില്‍ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് പിന്തുണയറിയിച്ച് ആമിര്‍ ഖാന്‍. രണ്‍വീറിന് നല്ല ശരീര ഘടനയാണെന്നും ഫോട്ടോഷൂട്ട് നടത്താനുള്ള അദ്ദേഹത്തിന്റെ ധൈര്യം സമ്മതിക്കുന്നുവെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. പുതിയ ചിത്രം 'ലാല്‍ സിംഗ് ഛദ്ദ'യുടെ പ്രൊമോഷന്റെ ഭാഗമായി കരണ്‍ ജോഹര്‍ അവതാരകനായ 'കോഫി വിത്ത് കരണ്‍' എന്ന ഷോയിലായിരുന്നു നടന്റെ പ്രതികരണം.

അടുത്തിടെയാണ് രണ്‍വീര്‍ നഗ്‌ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച വിഷയത്തില്‍ പരാതി ലഭിച്ചതോടെ രണ്‍വീറിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്‍ജിഒ ഭാരവാഹിയും, ഒരു വനിതാ അഭിഭാഷകയുമാണ് രണ്‍വീര്‍ സിംഗിനെതിരെ മുംബൈയിലെ ചെമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

വിഷയത്തില്‍ രണ്‍വീറിനെ പിന്തുണച്ച് പലരും രംഗത്തെത്തിയിരുന്നു. രണ്‍വീര്‍ ചെയ്തതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ല എന്നും എഫ്‌ഐആര്‍ ഫയല്‍ ചെയ്തവര്‍ക്ക് കാര്യമായ ജോലി ഒന്നുമില്ലാത്തത് കൊണ്ടായിരിക്കാം ഇത്തരമൊരു പരാതി എന്നുമായിരുന്നു വിദ്യാ ബാലന്റെ പ്രതികരണം. താനും നഗ്ന ഫോട്ടോ ഷൂട്ടിന് തയ്യാറാണെന്നായിരുന്നു രണ്‍വീറിന് പിന്തുണയറിയിച്ച് വിജയ് ദേരകൊണ്ട പറഞ്ഞത്. രണ്‍വീറിന്റേത് വനിതകള്‍ക്ക് വേണ്ടിയുള്ള പോരാട്ടം എന്നായിരുന്നു രാം ഗോപാല്‍ വര്‍മ്മ വിശേഷിപ്പിച്ചത്.

Story Highlights; Aamir Khan supports Ranveer Singh in a nude photo shoot

Next Story