Top

'പ്രേക്ഷകർ ക്ഷമിക്കുന്നത് കുറഞ്ഞു'; ഒടിടിയുടെ വരവോടെ ആളുകളുടെ ചിന്താഗതിയിൽ മാറ്റം വന്നുവെന്ന് ആമീർ ഖാൻ

'ലാൽ സിങ് ഛദ്ദ' ഒടിടിയിലേക്ക് പോകുന്നതിന് മുമ്പ് ആറ് മാസത്തെ ഇടവേള നിലനിർത്താൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2 Aug 2022 10:19 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രേക്ഷകർ ക്ഷമിക്കുന്നത് കുറഞ്ഞു; ഒടിടിയുടെ വരവോടെ ആളുകളുടെ ചിന്താഗതിയിൽ മാറ്റം വന്നുവെന്ന് ആമീർ ഖാൻ
X

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് മടങ്ങിവരുകയാണ് ആമീർ ഖാൻ. റിലീസിനൊരുങ്ങുന്ന ചിത്രം 'ലാൽ സിങ് ഛദ്ദ'യുടെ പ്രൊമോഷൻ ജോലികളിൽ തിരക്കിലായിരിക്കുന്ന ആമീർ, പ്രേക്ഷകരുടെ ചിന്താഗതി എങ്ങനെ മാറിയെന്നും ഒടിടിയുടെ ജനപ്രീതി അതിനെ എങ്ങനെ ബാധിച്ചുവെന്നും സംസാരിച്ചു.

ഒരു സിനിമയുടെ റിലീസിന് മുമ്പായി താൻ എപ്പോഴും ആശങ്കാകുലനാണെന്നും കച്ചവടം മാറിക്കൊണ്ടിരിക്കുന്നതിനാൽ തന്റെ എല്ലാ സിനിമകളുടെയും റിലീസിന് മുമ്പായി അതിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ആമീർ പറഞ്ഞു.

"ഒടിടിയുടെ വരവോടെ എന്താണ് സംഭവിച്ചത്, പ്രേക്ഷകരുടെ അഭിരുചി മെച്ചപ്പെട്ടു എന്നതാണ്. പ്രേക്ഷകർ കൂടുതൽ മികവുറ്റതായി മാറിയിരിക്കുന്നു. അവർ നല്ല കാര്യങ്ങൾ വിലമതിക്കുന്നു. അവർ ക്ഷമിക്കുന്നത് കുറവാണ്. നിങ്ങളുടെ തിരക്കഥ ദുർബലമാണെങ്കിൽ, അവർ മറ്റ് ഉള്ളടക്കത്തിലേക്ക് നീങ്ങുന്നു. ഒടിടിയുടെ ജനപ്രീതിയെ തുടർന്ന് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് നടൻ പറഞ്ഞു,

ഒടിടിയിൽ എല്ലാ ഭാഷകളിലും വളരെ നല്ല ഉള്ളടക്കം ഉള്ളതിനാൽ പ്രേക്ഷകർ പരിണമിച്ചതായി തനിക്ക് തോന്നുന്നുവെന്നും ഈ ദിവസങ്ങളിൽ ഒടിടിയിൽ സിനിമകൾ വേഗത്തിലാണ് റിലീസ് ചെയ്യുന്നതെന്നും ആമിർ കൂട്ടിച്ചേർത്തു. തന്റെ സിനിമ തിയേറ്ററിൽ റിലീസിന് ശേഷം ഒടിടിയിലേക്ക് പോകുന്നതിന് മുമ്പ് ആറ് മാസത്തെ ഇടവേള നിലനിർത്താൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആമീർ ഖാന്റെ ആമീർ ഖാൻ പ്രൊഡക്ഷൻസും വയാകോം 18 സ്റ്റുഡിയോയും ചേർന്നാണ് ലാൽ സിങ് ഛദ്ദയുടെ നിർമ്മാണം. ടോം ഹാങ്ക്‌സിനെ നായകനാക്കി റോബർട്ട് സെമെക്കിസ് ഒരുക്കിയ ഫോറസ്റ്റ് ഗമ്പിന്റെ ഔദ്യോഗിക ഹിന്ദി റീമേക്കാണ് ചിത്രം. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന റീമേക്കിൽ കരീന കപൂർ, നാഗ ചൈതന്യ, മോന സിംഗ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ആഗസ്റ്റ് 11 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം അക്ഷയ് കുമാറിന്റെ രക്ഷാ ബന്ധനുമായി ഏറ്റുമുട്ടും.

Story highlights: Aamir Khan says that audience are less forgiving after exposure to OTT

Next Story