Top

ദുബായ് ഫുട്ബോൾ മാച്ചിൽ റൺബീറിന് ആരാധികയുടെ 'ഐ ലവ് യൂ'; താരത്തിന്റെ മറുപടി ഇങ്ങനെ, വീഡിയോ

നിരവധി ഫാൻ പേജുകളാണ് ഇപ്പോൾ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്

10 May 2022 6:05 AM GMT
ഫിൽമി റിപ്പോർട്ടർ

ദുബായ് ഫുട്ബോൾ മാച്ചിൽ റൺബീറിന് ആരാധികയുടെ ഐ ലവ് യൂ; താരത്തിന്റെ മറുപടി ഇങ്ങനെ, വീഡിയോ
X

അടുത്തിടെ ദുബായിയിൽ നടന്ന സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിൽ റൺബീർ കപൂർ ആയിരുന്നു താരം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രൺബീർ കപൂർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മൈതാനത്തിലേക്ക് പോകുന്ന താരത്തിനെ കണ്ട് ആവേശഭരിതയായ ഒരു ആരാധിക 'റൺബീർ, ഐ ലവ് യു' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. എന്നാൽ ഇത് കേട്ട താരം തിരകെ നോക്കി ചിരിക്കുകയും കണ്ണ് ചിമ്മുകയും ചെയ്തു.

തുടർന്ന് മത്സരത്തിന് ശേഷം തിരികെ വന്ന താരം ലൈനിൽ നിന്ന് മാറി ആരാധകരുടെ അടുത്തെത്തുകയും ഷെയ്ക് ഹാൻഡ് നൽകുയും ഓട്ടോ​ഗ്രാഫ് കൊടുക്കുകയും ചെയ്തു. ഇതിനു ശേഷമാണ് അവിടെ നിന്ന് താരം പോയത്. ഈ വീഡിയോ ആരാധകർ ഏറ്റെടുത്തു. നിരവധി ഫാൻ പേജുകളാണ് ഇപ്പോൾ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്..

എമിറേറ്റ്സ് യുണൈറ്റഡുമായി ഷബാബ് അൽ അഹ്‌ലി സ്റ്റേഡിയത്തിൽ നടന്ന സെലിബ്രിറ്റി ഫുട്ബോൾ കപ്പ് 2022 മത്സരത്തിൽ കാർത്തിക് ആര്യൻ, അഭിഷേക് ബച്ചൻ, റൺബീർ കപൂർ, കരൺ വാഹി, അപർശക്തി ഖുറാന, അഭിമന്യു ദസ്സാനി, ശശാങ്ക് ഖൈത്താൻ, ഡിനോ മോറിയ, ഷൂജിത് സിർകാർ, ഷബീർ അലുവാലിയ, സമീർ കൊച്ചാർ, ബണ്ടി വാലിയ തുടങ്ങിയ താരങ്ങൾ പങ്കെടുത്തു. എട്ടാം നമ്പർ ജേഴ്സിയാണ് റൺബീർ അണിഞ്ഞത്. അഭിഷേക് ബച്ചൻ ആണ് ടീമിന്റെ ക്യാപ്റ്റൻ, രൺബീർ വൈസ് ക്യാപ്റ്റനാണ്. മെയ് 7ന് ദുബായിലെ ഷബാബ് അൽ അഹ്‌ലി സ്റ്റേഡിയത്തിലാണ് ക്വാഡ് എമിറേറ്റ്‌സ് യുണൈറ്റഡുമായി മത്സരിച്ചത്.

Story highlights: A fan girl screamed 'I love you'to Ranbir at Dubai football match; And the reply as follows

Next Story