Top

''പദവികൾക്കപ്പുറം നിങ്ങൾക്കുള്ളിലുണ്ടായ വളർച്ചയിൽ ഞാൻ എന്നും അഭിമാനിക്കുന്നു''; അനുഷ്ക ശർമ്മ

''2014-ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ എംഎസ് തീരുമാനിച്ചതിനു പിന്നാലെ നിങ്ങളെ ക്യാപ്റ്റനാക്കി എന്ന വാർത്ത എന്നോട് പറഞ്ഞ ദിവസം ഞാൻ ഓർക്കുന്നു''

16 Jan 2022 12:37 PM GMT
ഫിൽമി റിപ്പോർട്ടർ

പദവികൾക്കപ്പുറം നിങ്ങൾക്കുള്ളിലുണ്ടായ വളർച്ചയിൽ ഞാൻ എന്നും അഭിമാനിക്കുന്നു; അനുഷ്ക ശർമ്മ
X

ഏകദിന-ട്വന്റി20 ഫോർമാറ്റുകൾക്ക് പിന്നാലെ ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനവും രാജിവെച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ഇൻസ്റ്റഗ്രാമിലൂടെ താരം തന്റെ തീരുമാനം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ്മയുടെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. വിരാടിനെ കുറിച്ചോർത്തു എപ്പോഴും അഭിമാനമാണ് എന്നും, പദവികൾക്കപ്പുറം തനിക്കുള്ളിൽ സംഭവിച്ച മാറ്റങ്ങളിൽ അഭിമാനിക്കുന്നു എന്നും അനുഷ്ക കുറിച്ചു.

''2014-ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ എംഎസ് തീരുമാനിച്ചതിനു പിന്നാലെ നിങ്ങളെ ക്യാപ്റ്റനാക്കി എന്ന വാർത്ത എന്നോട് പറഞ്ഞ ദിവസം ഞാൻ ഓർക്കുന്നു. എം.എസും നിങ്ങളും ഞാനും ആ ദിവസം നടത്തിയ സംഭാഷണത്തിൽ, നിങ്ങളുടെ താടി വേഗത്തിൽ നരച്ചു തുടങ്ങി എന്ന് പറഞ്ഞ് എം എസ് നിങ്ങളെ കളിയാക്കിയതും ഞാൻ ഓർക്കുന്നു. അന്ന് അത് പറഞ്ഞു ഒരുപാട് ചിരിച്ചു. ആ ദിവസം മുതൽ, ഞാൻ ശ്രദ്ധിച്ചു നിങ്ങളുടെ താടിയെക്കാൾ കൂടുതൽ നിങ്ങൾ വളർന്നു, അപാരമായ വളർച്ച. നിങ്ങൾക്ക് ചുറ്റും നിങ്ങളിലും വളർച്ചയുണ്ടായി. അതെ, ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള നിങ്ങളുടെ വളർച്ചയിലും നിങ്ങളുടെ നേതൃത്വത്തിൽ ടീം നേടിയ നേട്ടങ്ങളിലും ഞാൻ വളരെ അഭിമാനിക്കുന്നു. എന്നാൽ നിങ്ങളുടെ ഉള്ളിൽ നിങ്ങൾ നേടിയ വളർച്ചയിലാണ് ഞാൻ കൂടുതൽ അഭിമാനിക്കുന്നത്.''

''2014-ൽ നമ്മൾ വളരെ ചെറുപ്പവും നിഷ്കളങ്കരുമായിരുന്നു. നിങ്ങളുടെ നല്ല ഉദ്ദേശങ്ങൾ, പോസിറ്റീവ് ഡ്രൈവ്, നിങ്ങളെ ജീവിതത്തിൽ മുന്നോട്ട് കൊണ്ടുപോയി എന്ന് ഞാൻ മനസിലാക്കുന്നു. നിങ്ങൾ നേരിട്ട ഈ വെല്ലുവിളികളിൽ പലതും എപ്പോഴും കളിക്കളത്തിൽ മാത്രമായിരുന്നില്ല. ജീവിതത്തിലുമാണ് അല്ലെ? ....... ഞങ്ങളുടെ മകൾ ഈ 7 വർഷത്തെ പഠനം അവളുടെ അച്ഛനിൽ കാണും.''അനുഷ്‍ക കുറിച്ചു

Next Story

Popular Stories