Top

''അവന്റെ ആറാം വയസിൽ എന്നെ പ്രൊപ്പോസ് ചെയ്തു''; ജൂഹി ചൗള

''എന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകന് ജന്മദിനാശംസകൾ''

15 Jan 2022 11:11 AM GMT
ഫിൽമി റിപ്പോർട്ടർ

അവന്റെ ആറാം വയസിൽ എന്നെ പ്രൊപ്പോസ് ചെയ്തു; ജൂഹി ചൗള
X

ബോളിവുഡ് താരം ഇമ്രാൻഖാന് പിറന്നാൾ ആശംസകളുമായി ജൂഹി ചൗള. ഇമ്രാൻഖാന്റെ 39-ാം ജന്മദിനത്തിൽ ജൂഹി ചൗള പങ്കുവച്ച കുറിപ്പ് ബോളിവുഡിൽ ശ്രദ്ധ നേടുകയാണ്. "ഇമ്രാൻ 6 വയസ്സുള്ളപ്പോൾ എന്നോട് വിവാഹാഭ്യർഥന നടത്തി!! അന്നുമുതൽ അവനെ എനിക്കറിയാം, എന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകന് ജന്മദിനാശംസകൾ. നിനക്കായി 100 മരങ്ങൾ ഞാൻ നടുന്നു,"ജൂഹി കുറിച്ചു. കുറിപ്പിനോടൊപ്പം ഇമ്രാന്റെ കുട്ടിക്കാലത്തെ ചിത്രവും ജൂഹി പങ്കുവച്ചിട്ടുണ്ട്.

'ഖയാമത്ത് സേ ഖയാമത്ത് തക്', 'ജോ ജീതാ വോഹി സിക്കന്ദർ' എന്നീ ചിത്രങ്ങളിൽ ആമിർ ഖാന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ഇമ്രാൻ ഖാൻ ആയിരുന്നു. അതിലൊരു ചിത്രത്തിൽ ജൂഹിയും അഭിനയിച്ചിട്ടുണ്ട്. 90കളിലെ ഹിറ്റ് ജോഡികളായിരുന്നു ആമിർ ഖാനും ജൂഹി ചൗളയും. കൂടാതെ ആമിർ ഖാന്റെ സഹോദരി നുഷാത്ത് ഖാന്റെ മകൻ കൂടിയാണ് ഇമ്രാൻ. അങ്ങനെ ഒരു ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് ഇമ്രാൻ ജൂഹിയെ കണ്ടുമുട്ടിയതെന്നും ഒടുവിൽ 'അവളോട് വിവാഹാഭ്യർത്ഥന നടത്തിയെന്നും' പറയുന്നു.

ബാലതാരമായാണ് ഇമ്രാൻ ഖാൻ ബോളിവുഡിൽ കാലുറപ്പിക്കുന്നത്. പിന്നീട് 'ജാനേ തു യാ ജാനേ നാ' എന്ന ചിത്രത്തിലൂടെ ആദ്യ നായകനായി എത്തി. 'ഐ ഹേറ്റ് ലവ് സ്റ്റോറീസ്', 'ബ്രേക്ക് കെ ബാദ്', ഡ'ൽഹി ബെല്ലി', 'മേരെ ബ്രദർ കി ദുൽഹൻ', 'ഏക് മെയ്ൻ ഔർ ഏക് തു', 'വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ ദോബാര' എന്നിവ ഇമ്രാന്റെ ഹിറ്റ് ചിത്രങ്ങളാണ്.

Next Story

Popular Stories