Top

'ജോണും ടൈഗറും മികച്ച ആക്ഷൻ താരങ്ങൾ, പക്ഷേ ആയോധന കലയിൽ ലോകത്ത് ഏറ്റവും മികച്ചത് ഞാൻ'; വിദ്യുത് ജംവാൽ

ജാക്കി ചാൻ, ടോണി ജാ എന്നിവരെയും തന്നെയും ആരാധകർ താരതമ്യം ചെയ്ത് സംസാരിക്കാറുണ്ട് എന്നും വിദ്യുത് പറയുന്നു

25 Jun 2022 4:34 PM GMT
ഫിൽമി റിപ്പോർട്ടർ

ജോണും ടൈഗറും മികച്ച ആക്ഷൻ താരങ്ങൾ, പക്ഷേ ആയോധന കലയിൽ ലോകത്ത് ഏറ്റവും മികച്ചത് ഞാൻ; വിദ്യുത് ജംവാൽ
X

എല്ലാ നടന്മാരും മികച്ച ആക്ഷൻ താരങ്ങളാണെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ആയോധന കലാകാരൻ താനെന്ന് ബോളിവുഡ് താരം വിദ്യുത് ജംവാൽ. താരത്തിന്റെ 'ഖുദാ ഹഫീസ്: ചാപ്റ്റർ 2 - അഗ്നി പരീക്ഷ് ' എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് ബോളിവുഡിലെ താരങ്ങളെ താരതമ്യം ചെയ്ത് സംസാരിച്ചത്.

ജാക്കി ചാൻ, ടോണി ജാ എന്നിവരെയും തന്നെയും ആരാധകർ താരതമ്യം ചെയ്ത് സംസാരിക്കാറുണ്ട് എന്നും വിദ്യുത് പറയുന്നു. 'ഞാൻ ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും ഒക്കെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഒരാൾ എപ്പോഴും ബോധവാനായിരിക്കണം, അങ്ങനെയാണ് ഞാൻ എന്റെ കഴിവുകളെ വികസിപ്പിച്ചെടുക്കുന്നത്.' വിദ്യുത് കൂട്ടിച്ചേർത്തു.

ജോൺ എബ്രാഹമിനെയും, ടൈഗർ ഷറോഫിനെയും കൂടാതെ ഹൃതിക് റോഷൻ, ആടുത്തിയ റോയ് കപൂർ എന്നിവരെയും താരതമ്യം ചെയ്തും താരം സംസാരിച്ചു. അതേസമയം ഫാറൂക്ക് കബീർ സംവിധാനം ചെയ്യുന്ന 'ഖുദാ ഹഫീസ്: ചാപ്റ്റർ 2 - അഗ്നി പരീക്ഷ് ' എന്ന ചിത്രത്തിൽ വിദ്യുതിനൊപ്പം ശിവലീക ഒബ്‌റോയിയും അഭിനയിക്കുന്നുണ്ട്. ചിത്രം ജൂലൈ എട്ടിന് തിയേറ്ററുകളിൽ റിലീസിനെത്തും.

Story highlights : John, Tiger are great action stars but I'm top martial artist in world: Vidyut Jammwal

Next Story