സുശാന്തിന്റെ മരണം, വിവാദം, ജയില്‍ വാസം; രണ്ട് വര്‍ഷത്തിന് ശേഷം സിനിമയിലേക്കെന്ന് റിയ ചക്രബര്‍ത്തി
13 Feb 2022 5:10 AM GMT
ഫിൽമി റിപ്പോർട്ടർ

വിവാദങ്ങളുടെ രണ്ട് വര്‍ഷത്തിന് ശേഷം സിനിമയിലേക്ക് മടങ്ങിവരാനൊരുങ്ങി റിയ ചക്രബര്‍ത്തി. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറയിച്ചത്. പ്രതികൂലഘട്ടത്തില്‍ തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദിയറിയിച്ച് ഡബ്ബിങ് ചെയ്യുന്നതിന്റെ വീഡിയോയും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.
'ഇന്നലെ ഞാന്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജോലിക്ക് പോയി. പ്രതിസന്ധി ഘട്ടത്തില്‍ എനിക്കൊപ്പം നിന്ന എല്ലാവര്ക്കും നന്ദി. എന്തൊക്കെ സംഭവിച്ചാലും സൂര്യന് ജ്വലിച്ച് തന്നെ നില്ക്കും. ഒരിക്കലും പ്രതീക്ഷ കൈവിടരുത്'.- റിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തോടെ വിവാദനായികയായി മാറിയ താരമാണ് റിയ ചക്രബര്‍ത്തി. ക്രൂരമായ സൈബര്‍ ആക്രമണവും ജയില്‍വാസവും താരം അനുഭവിക്കുകയുണ്ടായി. പിന്നാലെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. 2012ല്‍ പുറത്തിറങ്ങി ചെഹ്രെയാണ് താരത്തിന്റെതായി അവസാനം റിലീസ് ചെയ്ത ചിത്രം.
2020ജൂണ്‍ 14നായിരുന്നു സുശാന്തിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കാമുകിയായിരുന്ന റിയയ്ക്ക് നേരെ രൂക്ഷ വിമര്ശനമണ്ടായി. തുടര്‍ന്ന് മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ റിയയും സഹോദരനും അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ഒരു വര്‍ഷത്തോളം മുംബൈ ബൈകുള ജയിലില്‍ കഴിഞ്ഞ താരം ഒക്ടോബറിലാണ് പുറത്തിറങ്ങിയത്.