Top

നടൻ ഗോവിന്ദയ്ക്ക് കൊവിഡ്

നേരത്തെ അദ്ദേഹത്തിന്റെ ഭാര്യ സുനിതയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

5 April 2021 12:20 AM GMT
ഫിൽമി റിപ്പോർട്ടർ

നടൻ ഗോവിന്ദയ്ക്ക് കൊവിഡ്
X

ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ടെസ്റ്റ് നടത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവ് ആണെന്ന വിവരം അറിഞ്ഞത്. തുടർന്ന് അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലാണ്.

നേരത്തെ അദ്ദേഹത്തിന്റെ ഭാര്യ സുനിതയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ‘രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ടെസ്റ്റ് ചെയ്തപ്പോൾ എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിലെ മറ്റെല്ലാവർക്കും കൊവിഡ് നെഗറ്റീവാണ്. സുനിത കൊവിഡ് മുക്തയായി കഴിഞ്ഞു’, ഗോവിന്ദ പറഞ്ഞു.

കഴിഞ്ഞ ദിവസം നടൻ അക്ഷയ് കുമാറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തെ ഇപ്പോൾ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉടൻ തന്നെ തിരിച്ചെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അക്ഷയ് കുമാർ അറിയിച്ചു. രാം സേതു എന്ന പുതിയ സിനിമയുടെ ചിത്രീകരണ വേളയിലാണ് അദ്ദേഹത്തിന് നടൻ ഗോവിന്ദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Next Story

Popular Stories