ബോക്കോ ഹറാം തലവന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; പരാജയപ്പെട്ടപ്പോള്‍ സ്വയം മരിച്ചതെന്ന് ഐഎസ്
നൈജീരിയയിലെ തീവ്രവാദ സംഘടനയായ ബോക്കോ ഹറാം തലവന്‍ അബൂബക്കര്‍ സെഖവു കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൈജീരിയയിലെ മറ്റൊരു ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കന്‍ പ്രൊവിന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇവരുടേതായി പുറത്തു വന്ന ശബ്ദരേഖയില്‍ തങ്ങളുമായുള്ള സംഘട്ടനത്തിനിടെ സ്വയം ബോംബ് പൊട്ടിച്ച് അബൂബക്കര്‍ മരിച്ചെന്നാണ് പറയുന്നത്. മെയ് 18 ന് ഇദ്ദേഹം കൊല്ലപ്പെട്ടു എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഐഎസിന്റെ കീഴിലുള്ള ഭീകര സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കന്‍ പ്രൊവിന്‍സ്. ഇതിന്റെ നേതാവ് അബു മുസാദ് […]
7 Jun 2021 12:38 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നൈജീരിയയിലെ തീവ്രവാദ സംഘടനയായ ബോക്കോ ഹറാം തലവന്‍ അബൂബക്കര്‍ സെഖവു കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൈജീരിയയിലെ മറ്റൊരു ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കന്‍ പ്രൊവിന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇവരുടേതായി പുറത്തു വന്ന ശബ്ദരേഖയില്‍ തങ്ങളുമായുള്ള സംഘട്ടനത്തിനിടെ സ്വയം ബോംബ് പൊട്ടിച്ച് അബൂബക്കര്‍ മരിച്ചെന്നാണ് പറയുന്നത്. മെയ് 18 ന് ഇദ്ദേഹം കൊല്ലപ്പെട്ടു എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഐഎസിന്റെ കീഴിലുള്ള ഭീകര സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കന്‍ പ്രൊവിന്‍സ്. ഇതിന്റെ നേതാവ് അബു മുസാദ് അല്‍ ബര്നവിയാണ് ശബ്ദരേഖയില്‍ സംസാരിക്കുന്നത്. നേരത്തെ ബോക്കോ ഹറാമിന്രെ ഭാഗമായിരുന്നു ഈ സംഘടനയും എന്നാല്‍ പിന്നീട് ആശയപരമായ ഭിന്നതകള്‍ മൂലം ഇവര്‍ ഇവര്‍ ഐഎസിന്റെ ഭാഗമായി മാറുകയായിരുന്നു.
നൈജീരിയന്‍ ഇന്റലിജന്‍സ് വൃത്തങ്ങളും അബൂബക്കര്‍ കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ്. ശബ്ദരേഖയില്‍ പറയുന്നത് പ്രകാരം ബോക്കോ ഹറാമും ഐഎസും തമ്മില്‍ പോരാട്ടം നടക്കുകയും അബൂബക്കര്‍ കടന്നു കളയുകയും ചെയ്തു. എന്നാല്‍ ഐഎസ് അംഗങ്ങള്‍ ഇയാളെ പിന്തുടര്ന്നു. കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അബൂബക്കര്‍ സ്വയം ബോംബ് പൊട്ടിച്ച് മരിക്കുകയായിരുന്നു.
ബോക്കോ ഹറാമിന്റെ സ്വാധീന മേഖലകളിലെല്ലാ നിലവില്‍ മേഖലയിലെ ഐഎസ് ഘടകം കൈയ്യടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അബൂബക്കര്‍ സെഖവുവിന്റെ മേധവാത്വം ഇല്ലാതാക്കാനും ബോക്കോ ഹറാം അംഗങ്ങളെ തങ്ങളുടെ പാളയത്തിലെത്തിക്കാനുമാണ് ഐഎസ് ശ്രമം നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ പല തവണ അബൂബക്കര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ പിന്നീട് ഇയാല്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന വീഡിയോ സന്ദേശവും പുറത്തു വരാറാണ് പതിവ് .
അബൂബക്കര്‍ കൊല്ലപ്പെട്ടത് വസ്തുതയാണെങ്കില്‍ ബോക്കാഹറാമും ഐഎസും തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന സംഘട്ടനങ്ങള്‍ അയയുകയും ബോക്കാം ഹറാം അംഗങ്ങള്‍ ഐഎസിലേക്ക് ലയിക്കാനുമാണ് സാധ്യത.
2014 ല്‍ 270 സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോയാണ് ബോക്കോ ഹറാം എന്ന ഭീകര സംഘനട വാര്‍ത്തകളില്‍ നിറയുന്നത്. അന്ന് ലോകവ്യാപകമായ ശക്തമായ പ്രതിഷേധം ഈ സംഘടനയ്ക്കെതിരെ വന്നിരുന്നു. അന്ന് തട്ടിക്കൊണ്ടു പോയവരില്‍ നൂറോളം പെണ്‍കുട്ടികളെ ഇപ്പോഴും കാണാനില്ല.
- TAGS:
- Terrorist Attack