Top

‘മൃതദേഹങ്ങള്‍ നദിയില്‍ ഒഴുകുന്നു’; മോദിയുടെ കണ്ണില്‍ പുതിയ പാര്‍ലമെന്ററി മന്ദിരമല്ലാതെ മറ്റൊന്നുമില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് കൊവിഡ് സാഹചര്യം വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകി നടക്കുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാകട്ടെ പുതിയ പാര്‍ലമെന്ററി മന്ദിരമല്ലാതെ മറ്റൊന്നും കാണുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. സെന്‍ട്രല്‍ വിസ്തയുടെ പുനര്‍വികസനം ഒരു പുതിയ പാര്‍ലമെന്റ് മന്ദിരം, ഒരു പൊതു കേന്ദ്ര സെക്രട്ടേറിയറ്റ്, രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യ ഗേറ്റ് വരെ മൂന്ന് കിലോമീറ്റര്‍ നവീകരണം, പുതിയ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസും, ഒരു പുതിയ […]

11 May 2021 7:46 AM GMT

‘മൃതദേഹങ്ങള്‍ നദിയില്‍ ഒഴുകുന്നു’; മോദിയുടെ കണ്ണില്‍ പുതിയ പാര്‍ലമെന്ററി മന്ദിരമല്ലാതെ മറ്റൊന്നുമില്ലെന്ന് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് കൊവിഡ് സാഹചര്യം വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകി നടക്കുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാകട്ടെ പുതിയ പാര്‍ലമെന്ററി മന്ദിരമല്ലാതെ മറ്റൊന്നും കാണുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

സെന്‍ട്രല്‍ വിസ്തയുടെ പുനര്‍വികസനം ഒരു പുതിയ പാര്‍ലമെന്റ് മന്ദിരം, ഒരു പൊതു കേന്ദ്ര സെക്രട്ടേറിയറ്റ്, രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യ ഗേറ്റ് വരെ മൂന്ന് കിലോമീറ്റര്‍ നവീകരണം, പുതിയ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസും, ഒരു പുതിയ ഉപരാഷ്ട്രപതി എന്‍ക്ലേവ് എന്നിവയാണ് കൊവിഡിന്റെ രണ്ടാം തരംഗത്തിലും പ്രധാനമന്ത്രി വിഭാവനം ചെയ്യുന്നത്.

‘നദികളില്‍ മൃതദേഹങ്ങള്‍ എണ്ണമറ്റ് ഒഴുകി നടക്കുന്നു.ആശുപത്രികളില്‍ മൈലുകള്‍ വരെയുള്ള നീണ്ട നിര. ജീവിക്കാനുള്ള അവകാശം പോലും നഷ്ടപ്പെടുന്നു. പ്രധാനമന്ത്രി സെന്‍ട്രല്‍ വിസ്തയല്ലാതെ മറ്റൊന്നും കാണാന്‍ കഴിയാത്ത തന്റെ കണ്ണട മാറ്റിവെയ്കു’, രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഹിന്ദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബീഹാറിലെ ബക്‌സറിലെ ഡസന്‍ കണക്കിന് മൃതശരീരങ്ങളാണ് ഇന്നലെ ഗംഗയുടെ തീരത്തായി ഒഴുക്കിയത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലം ഇല്ലാതിരുന്നതിനാല്‍ ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള കൊവിഡ് രോഗികളുടേതാകാം അവയെന്നായിരുന്നു അധികൃതരുടെ പ്രതികരണം. ശനിയാഴ്ച, ഹാമിര്‍പൂര്‍ പട്ടണത്തിലെ യമുനയില്‍ ഭാഗികമായി കത്തിയ നിരവധി മൃതദേഹങ്ങള്‍ പൊങ്ങിക്കിടക്കുന്നതായും ശ്രദ്ധയില്‍ പെട്ടിരുന്നു. കണക്കില്‍ പെടാത്ത കൊവിഡ് മരണങ്ങളുടെ തെളിവുകളാണ് ഇവയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു.

രാജ്യം ഇത്രയും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ പാര്‍ലമെന്ററി മന്ദിരം ഉള്‍പ്പെടെ നിര്‍മ്മിക്കുന്നതില്‍ നിന്നും പിന്മാറാന്‍ തയ്യാറാകാത്തതെന്നതും ഒട്ടെറെ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സെന്‍ട്രല്‍ വിസ്തയിലെ എല്ലാ നിര്‍മാണ ജോലികളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഹര്‍ജി തള്ളണം എന്നാവശ്യവുമായി കേന്ദ്രം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സ്ഥലത്ത് തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലമൊഴികെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ തൊഴിലാളികളെ ദില്ലിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ബസുകളില്‍ എത്തിക്കുന്നുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരുന്നു.

എല്ലാവര്‍ക്കും സൗജന്യമായി പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനുപകരം മഹത്തായ പദ്ധതി പിന്തുടരാനാണ് മോദി ശ്രമിക്കുന്നതെന്ന് ആക്ഷേപിച്ചുകൊണ്ട് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.

Next Story