Top

ബോ ചെ മുന്നോട്ടുവച്ചത് നിരസിക്കാനാകാത്ത ഓഫര്‍; സ്ഥലം കൊടുക്കില്ലെന്ന് പറഞ്ഞ വസന്തയെ വരുതിയിലാക്കിയതിങ്ങനെ

ഭൂമി വേറെ ആര്‍ക്കെങ്കിലും എഴുതി കൊടുക്കുമെന്നും എന്നാല്‍ ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നാണ് വസന്ത അന്ന് പറഞ്ഞത്. എന്നാല്‍ ഇന്ന് അവര്‍ പറഞ്ഞ വിലയ്ക്ക് ബോബി ചെമ്മണ്ണൂര്‍ ആ ഭൂമി വാങ്ങി രാജന്റെ മക്കള്‍ക്ക് നല്‍കി. വില നിങ്ങള്‍ പറഞ്ഞോ എന്ന ബോബിയുടെ ഓഫറിന് മുന്നില്‍ വസന്തയ്ക്ക് മറ്റൊന്നും പറയാനില്ലായിരുന്നു. രേഖകളെല്ലാം തയാറാക്കി അവര്‍ പറഞ്ഞ വിലയ്ക്കാണ് താന്‍ ആ ഭൂമി വാങ്ങിയതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ബോബിയുടെ വാക്കുകള്‍: ‘തിരുവനന്തപുരത്തെ ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ […]

2 Jan 2021 6:25 AM GMT

ബോ ചെ മുന്നോട്ടുവച്ചത് നിരസിക്കാനാകാത്ത ഓഫര്‍; സ്ഥലം കൊടുക്കില്ലെന്ന് പറഞ്ഞ വസന്തയെ വരുതിയിലാക്കിയതിങ്ങനെ
X

ഭൂമി വേറെ ആര്‍ക്കെങ്കിലും എഴുതി കൊടുക്കുമെന്നും എന്നാല്‍ ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഭൂമി നല്‍കില്ലെന്നാണ് വസന്ത അന്ന് പറഞ്ഞത്. എന്നാല്‍ ഇന്ന് അവര്‍ പറഞ്ഞ വിലയ്ക്ക് ബോബി ചെമ്മണ്ണൂര്‍ ആ ഭൂമി വാങ്ങി രാജന്റെ മക്കള്‍ക്ക് നല്‍കി. വില നിങ്ങള്‍ പറഞ്ഞോ എന്ന ബോബിയുടെ ഓഫറിന് മുന്നില്‍ വസന്തയ്ക്ക് മറ്റൊന്നും പറയാനില്ലായിരുന്നു. രേഖകളെല്ലാം തയാറാക്കി അവര്‍ പറഞ്ഞ വിലയ്ക്കാണ് താന്‍ ആ ഭൂമി വാങ്ങിയതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

ബോബിയുടെ വാക്കുകള്‍: ‘തിരുവനന്തപുരത്തെ ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങള്‍ എന്നെ വിളിച്ച്, രാജന്റെ മക്കളെ ആ ഭൂമി വാങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഞാന്‍ ഇന്നലെ തിരുവനന്തപുരത്തെത്തി സ്ഥലത്തിന്റെ ഉടമയായ വസന്തയെ പോയി കണ്ട്, രേഖകളെല്ലാം തയാറാക്കി അവര്‍ പറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി. കുട്ടികളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ഭൂമിയുടെ രേഖകള്‍ ഉടന്‍ അവര്‍ക്ക് കൈമാറും. എന്നിട്ട് അവരെ ശോഭ സിറ്റിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അവരുടെ വീട് പണി പൂര്‍ത്തിയായ ശേഷം അവരെ അവിടെ തിരികെയെത്തിക്കും.’

നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കുന്നത് ചെറുക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെ കുടുംബത്തിനായി രംഗത്തെത്തിയ ബോ ചെ ആണ് ഇന്നത്തെ സോഷ്യല്‍മീഡിയ താരം. നിരവധി പേരാണ് ബോബിയെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

കുടിയൊഴിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് ഭാര്യയെ കെട്ടിപിടിച്ച് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ രാജന്‍ ശരീരത്തില്‍ ഒഴിക്കുന്നത്. എന്നാല്‍ പൊലീസുകാരെ പിന്തിരിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും, എസ്ഐ ലൈറ്റര്‍ തട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും രാജന്‍ പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കാതെയാണ് പൊലീസ് തങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചതെന്ന് രാജന്റെ മകന്‍ ആരോപിച്ചിരുന്നു. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ അയല്‍വാസി വസന്തയുമായി രാജന് ഭൂമിസംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. ഈ ഭൂമിയില്‍ നിന്ന് രാജനെ ഒഴിപ്പിക്കാന്‍ കോടതി വിധിയുണ്ടായി. ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു രാജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് ഭൂമി വിട്ടുകൊടുക്കില്ലെന്ന് പരാതിക്കാരിയായ വസന്ത അന്ന് പറഞ്ഞിരുന്നു. ”ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ല. ഭൂമി എന്റേതാണെന്ന് തെളിയിക്കും. കഴുത്ത് അറുത്താലും ഈ കുടുംബത്തിന് ഭൂമി നല്‍കില്ല. ഗുണ്ടായിസം കാണിച്ചാണ് ഇവര്‍ വസ്തു കൈക്കലാക്കിയത്. ഇങ്ങനെ ഗുണ്ടായിസം കാണിച്ചവരോട് ഒരു വിട്ടുവീഴ്ചയുമില്ല. മപാവപ്പെട്ട മറ്റാര്‍ക്ക് നല്‍കിയാലും ഇവര്‍ക്ക് ഭൂമി നല്‍കില്ല.”-വസന്ത പറഞ്ഞു.

Next Story

Popular Stories