രാഷ്ട്രീയത്തിലേക്ക്?; ബോബി ചെമ്മണ്ണൂരിന്റെ മറുപടി ഇങ്ങനെ
രാഷ്ട്രീയത്തിലേക്കോ സജീവമായ ചലച്ചിത്ര മേഖലയിലേക്കോ കടക്കാന്‍ ആഗ്രഹമില്ലെന്ന് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്കാനുതകുന്ന പദ്ധതികള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. നെയ്യാറ്റിന്‍കര സംഭവത്തിലേത് ഉള്‍പ്പെടെ ബോബി ചെമ്മണ്ണൂരിന്റെ ഇടപെടലുകള്‍ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന പ്രചരണം ശക്തമാക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രവേശനം ആഗ്രഹിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോബി. പകരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാനാണ് അദ്ദേഹത്തിന്റെ പദ്ധതി. ബോബി ഫാന്‍സ് ചാരിറ്റിയുടെ ഇരുന്നൂറോളം യൂണിറ്റുകള്‍ രൂപവത്കരിക്കുമെന്നും ചാരിറ്റി പ്രവര്‍ത്തനത്തിന് സ്വയം […]

രാഷ്ട്രീയത്തിലേക്കോ സജീവമായ ചലച്ചിത്ര മേഖലയിലേക്കോ കടക്കാന്‍ ആഗ്രഹമില്ലെന്ന് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്കാനുതകുന്ന പദ്ധതികള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര സംഭവത്തിലേത് ഉള്‍പ്പെടെ ബോബി ചെമ്മണ്ണൂരിന്റെ ഇടപെടലുകള്‍ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന പ്രചരണം ശക്തമാക്കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രവേശനം ആഗ്രഹിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോബി. പകരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാനാണ് അദ്ദേഹത്തിന്റെ പദ്ധതി.
ബോബി ഫാന്‍സ് ചാരിറ്റിയുടെ ഇരുന്നൂറോളം യൂണിറ്റുകള്‍ രൂപവത്കരിക്കുമെന്നും ചാരിറ്റി പ്രവര്‍ത്തനത്തിന് സ്വയം സന്നദ്ധരാകുന്നവരില്‍ നിന്നും ധനസഹായം ഉള്‍പ്പെടെ സ്വീകരിക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. ഇതിന്റെ തുക കൈകാര്യം ചെയ്യുന്നതിനായി പൊലീസ്-റവന്യൂ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സുതാര്യ സംവിധാനം ഏര്‍പ്പെടുത്തുമെന്നും കൂട്ടി ചേര്‍ത്തു.
ബോബി ചെമ്മണ്ണൂര്‍ ബിഗ്ബോസ്-3 യില്‍ മത്സരിക്കുമെന്നും പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ മത്സരിക്കുന്നില്ലെന്നാണ് അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്മപുരസ്കാരത്തിനുള്ള പട്ടികയില്‍ താന്‍ ഇടം നേടിയിരുന്നെന്നും പ്രാരംഭചര്‍ച്ചകള്‍ക്ക് വേണ്ടി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നെന്നും ബോബി ചെമ്മണ്ണൂര്‍ വെളിപ്പെടുത്തിയിരുന്നു. പുരസ്കാരത്തിനായി 50 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും അത്രയും ഉയര്‍ന്ന തുക നല്കാന് തയ്യാറാവാത്തത് കൊണ്ടാണ് പത്മശ്രീ പുരസ്കാരം കൈവിട്ടു പോയതെന്നുമായിരുന്നു ബോബിയുടെ വിശദീകരണം.
- TAGS:
- boby chemmanur