Top

കെഎസ്ആര്‍ടിസിയില്‍ ചരിത്രം കുറിച്ച് ബിഎംഎസ്; തകര്‍ന്ന് എഐടിയുസി, നേട്ടം കൊയ്യാതെ സിഐടിയു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ അംഗീകൃത യൂണിയനായി ബിഎംഎസിനെയും തെരഞ്ഞെടുത്തു. ബിഎംഎസ് നേതൃത്വം നല്‍കുന്ന കെ.എസ്.ടി എംപ്ലോയീസ് സംഘിനെയാണ് അംഗീകൃത യൂണിയനായി തെരഞ്ഞെടുത്തത്. ആദ്യമായാണ് ബിഎംഎസ് നേതൃത്വത്തിലുള്ള യൂണിയന്‍ അംഗീകൃത യൂണിയനായി തെരഞ്ഞെടുക്കപ്പെടുന്നത്. ഹിതപരിശോധനയില്‍ 18 ശതമാനം വോട്ടാണ് കെ.എസ്.ടി എംപ്ലോയിസ് സംഘിന് ലഭിച്ചത്. അതേസമയം, സിഐടിയുവിന്റെ കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷനും ഐഎന്‍ടിയുസിയുടെ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ടും അംഗീകാരം നിലനിര്‍ത്തി. എന്നാല്‍ കഴിഞ്ഞതവണത്തെ നേട്ടം കൊയ്യാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. എഐടിയുസിക്ക് അംഗീകാരം നേടാനും കഴിഞ്ഞില്ല. 15 ശതമാനത്തിലധികം വോട്ടുകള്‍ നേടുന്ന […]

1 Jan 2021 5:55 AM GMT

കെഎസ്ആര്‍ടിസിയില്‍ ചരിത്രം കുറിച്ച് ബിഎംഎസ്; തകര്‍ന്ന് എഐടിയുസി, നേട്ടം കൊയ്യാതെ സിഐടിയു
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ അംഗീകൃത യൂണിയനായി ബിഎംഎസിനെയും തെരഞ്ഞെടുത്തു. ബിഎംഎസ് നേതൃത്വം നല്‍കുന്ന കെ.എസ്.ടി എംപ്ലോയീസ് സംഘിനെയാണ് അംഗീകൃത യൂണിയനായി തെരഞ്ഞെടുത്തത്. ആദ്യമായാണ് ബിഎംഎസ് നേതൃത്വത്തിലുള്ള യൂണിയന്‍ അംഗീകൃത യൂണിയനായി തെരഞ്ഞെടുക്കപ്പെടുന്നത്. ഹിതപരിശോധനയില്‍ 18 ശതമാനം വോട്ടാണ് കെ.എസ്.ടി എംപ്ലോയിസ് സംഘിന് ലഭിച്ചത്.

അതേസമയം, സിഐടിയുവിന്റെ കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷനും ഐഎന്‍ടിയുസിയുടെ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ടും അംഗീകാരം നിലനിര്‍ത്തി. എന്നാല്‍ കഴിഞ്ഞതവണത്തെ നേട്ടം കൊയ്യാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. എഐടിയുസിക്ക് അംഗീകാരം നേടാനും കഴിഞ്ഞില്ല. 15 ശതമാനത്തിലധികം വോട്ടുകള്‍ നേടുന്ന യൂണിയനുകള്‍ക്കാണ് അംഗീകാരം ലഭിക്കുന്നത്. സാമ്പത്തികനില, ഡിപ്പോകളുടെ അടച്ചുപൂട്ടല്‍, എം പാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍ തുടങ്ങിയ കാര്യങ്ങളാണ് ബിഎംസ് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയത്.

Next Story