Top

‘ആശുപത്രിയില്‍ പോകാതെ ഡോക്ടര്‍മാരില്‍ നിന്ന് നേരിട്ട് ചികിത്സ തേടാം’; സേവനം ആപ്പിലൂടെ ലഭിക്കുമെന്ന് മുഖ്യമന്ത്രി

പോലീസിന്റെ ടെലിമെഡിസിന്‍ ആപ്പ് ആയ ബ്ലൂ ടെലി മെഡിന്റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ആശുപത്രിയില്‍ പോകാതെ തന്നെ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ഈ ആപ്പ് മുഖേന ലഭിക്കും. കോവിഡ് -19 നു മാത്രമല്ല മറ്റ് അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്കു വേണ്ട നിര്‍ദ്ദേശങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും ഈ ആപ്പിലൂടെ ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ആശുപത്രിയില്‍ പോകാതെ തന്നെ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ഈ ആപ്പ് മുഖേന ലഭിക്കും. കോവിഡ് -19 […]

5 May 2021 7:59 AM GMT

‘ആശുപത്രിയില്‍ പോകാതെ ഡോക്ടര്‍മാരില്‍ നിന്ന് നേരിട്ട് ചികിത്സ തേടാം’; സേവനം ആപ്പിലൂടെ ലഭിക്കുമെന്ന് മുഖ്യമന്ത്രി
X

പോലീസിന്റെ ടെലിമെഡിസിന്‍ ആപ്പ് ആയ ബ്ലൂ ടെലി മെഡിന്റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആശുപത്രിയില്‍ പോകാതെ തന്നെ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ഈ ആപ്പ് മുഖേന ലഭിക്കും. കോവിഡ് -19 നു മാത്രമല്ല മറ്റ് അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്കു വേണ്ട നിര്‍ദ്ദേശങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും ഈ ആപ്പിലൂടെ ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ആശുപത്രിയില്‍ പോകാതെ തന്നെ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ഈ ആപ്പ് മുഖേന ലഭിക്കും. കോവിഡ് -19 നു മാത്രമല്ല മറ്റ് അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്കു വേണ്ട നിര്‍ദ്ദേശങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും ഈ ആപ്പിലൂടെ ലഭിക്കും. ആപ്പിലെ ഡോക്ടര്‍മാരുടെ പട്ടികയില്‍ നിന്ന് ആവശ്യമുള്ളയാളെ തിരഞ്ഞെടുത്തു ബന്ധപ്പെടാനാകും. ഡോക്ടര്‍ വീഡിയോകോള്‍ മുഖേന രോഗിയെ പരിശോധിച്ച് ഇ-പ്രിസ്‌ക്രിപ്ഷന്‍ നല്‍കും. തുടര്‍ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപ്പില്‍ ലഭിക്കുന്ന ഇ-പാസ് പൊലീസ് പരിശോധന സമയത്ത് കാണിച്ച് യാത്ര തുടരാവുന്നതാണ്. അടച്ചുപൂട്ടല്‍ സമയത്ത് ആശുപത്രിയില്‍ പോകാതെ തന്നെ ഡോക്ടര്‍മാരില്‍ നിന്ന് നേരിട്ട് ചികിത്സ തേടാനുള്ള ഈ സംവിധാനം പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണം.”

”വളരെ അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടില്‍ എത്തിക്കാന്‍ പോലീസിന്റെ സഹായം തേടാം. ഇതിനായി പോലീസ് ആസ്ഥാനത്തെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ 112 എന്ന നമ്പറില്‍ ഏതുസമയവും ബന്ധപ്പെടാം. സാമൂഹ്യമാധ്യമങ്ങള്‍ വഴി കോവിഡ് അവബോധം വളര്‍ത്തുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റര്‍, സോഷ്യല്‍ മീഡിയാ സെല്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കി. പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്, മറ്റ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ എന്നിവ ബോധവല്‍ക്കരണത്തിനായി ഉപയോഗിക്കും.”

”കൂടുതല്‍ ആളുകള്‍ ആശുപത്രികളിലേക്ക് എത്താനും അഡ്മിറ്റ് ആകാനും തിരക്കുകൂട്ടുന്നു എന്നാണ് താഴെക്കിടയില്‍ നിന്നും കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. ആളുകള്‍ കോവിഡ് ഉണ്ട് എന്നത് കൊണ്ട് മാത്രം ആശുപത്രിയില്‍ എത്തണമെന്നില്ല. കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും മറ്റ് അസുഖങ്ങള്‍ ഇല്ലാത്തവരും വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതി. അവര്‍ക്കുള്ള മറ്റ് സംവിധാനങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വാര്‍ഡ്തല സമിതികളും സജീവമാണ്. അങ്ങനെ വീട്ടില്‍ തന്നെ കാര്യമായ അസുഖങ്ങള്‍ ഇല്ലാത്തവര്‍ കഴിഞ്ഞാല്‍ മാത്രമേ ഗുരുതരമായ രോഗം ഉള്ളവരെ ചികില്‍സിക്കാന്‍ ആശുപത്രികള്‍ക്ക് കഴിയൂ. സ്വകാര്യ ആശുപത്രികളും ഈ കാര്യത്തില്‍ ജാഗ്രത കാണിച്ചേ മതിയാകൂ. ചികിത്സാ പ്രോട്ടോക്കോള്‍ അനുസരിച്ചു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടവരെ മാത്രമേ സ്വകാര്യ ആശുപത്രികളും അഡ്മിറ്റ് ചെയ്യാവൂ. അല്ലാതെ വരുന്നവരെ മുഴുവന്‍ അഡ്മിറ്റ് ചെയ്യുന്ന സ്ഥിതി ഉണ്ടായാല്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഗുരുതര രോഗമുള്ളവര്‍ക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകും.”

Next Story

Popular Stories