Top

സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളില്‍ ക്ഷാമം; യുവാക്കളുടെ വാക്‌സിനേഷന്‍ തുടങ്ങുന്നതോടെ കൂടുതല്‍ പ്രതിസന്ധിയെന്ന് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളില്‍ ക്ഷാമം രൂക്ഷമാവുന്നു. കൊവിഡ് വ്യാപനം മൂലം ആളുകള്‍ രക്തം നല്‍കാന്‍ എത്താത്തതാണ് ഇതിനു കാരണമായത്. കൊവിഡ് പകരമോ എന്ന ആശങ്കയിലാണ് മിക്ക ആളുകളും രക്തദാനത്തിനു മടിക്കുന്നത്. എന്നാല്‍ രക്തദാനത്തിലൂടെ കൊവിഡ് പകരില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പുറത്ത് രക്തദാന ക്യാമ്പയിന്‍ സംഘടിപ്പിക്കാനാവാത്തതും മറ്റൊരു കാരണമാണ്. മെയ് ഒന്നു മുതല്‍ 18 വയസ്സിനു മുകളിലുള്ളവരും വാക്‌സിന്‍ എടുത്തുതുടങ്ങിയാല്‍ ബ്ലഡ് ബാങ്കുകളില്‍ ക്ഷാമം രൂക്ഷമാവുമെന്നാണ് ആശങ്ക. വാക്‌സിന്‍ സ്വീകരിച്ചാല്‍ ഉടനെ […]

24 April 2021 11:24 PM GMT

സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളില്‍ ക്ഷാമം; യുവാക്കളുടെ വാക്‌സിനേഷന്‍ തുടങ്ങുന്നതോടെ കൂടുതല്‍ പ്രതിസന്ധിയെന്ന് ആശങ്ക
X

തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളില്‍ ക്ഷാമം രൂക്ഷമാവുന്നു. കൊവിഡ് വ്യാപനം മൂലം ആളുകള്‍ രക്തം നല്‍കാന്‍ എത്താത്തതാണ് ഇതിനു കാരണമായത്. കൊവിഡ് പകരമോ എന്ന ആശങ്കയിലാണ് മിക്ക ആളുകളും രക്തദാനത്തിനു മടിക്കുന്നത്. എന്നാല്‍ രക്തദാനത്തിലൂടെ കൊവിഡ് പകരില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പുറത്ത് രക്തദാന ക്യാമ്പയിന്‍ സംഘടിപ്പിക്കാനാവാത്തതും മറ്റൊരു കാരണമാണ്.

മെയ് ഒന്നു മുതല്‍ 18 വയസ്സിനു മുകളിലുള്ളവരും വാക്‌സിന്‍ എടുത്തുതുടങ്ങിയാല്‍ ബ്ലഡ് ബാങ്കുകളില്‍ ക്ഷാമം രൂക്ഷമാവുമെന്നാണ് ആശങ്ക. വാക്‌സിന്‍ സ്വീകരിച്ചാല്‍ ഉടനെ രക്ത ദാനം ചെയ്യാനാവില്ല. രണ്ട് ഡോസും എടുത്ത് 28 ദിവസ്സിനു ശേഷമേ രക്തം ദാനം ചെയ്യാനാവൂ. ഇതിന് കുറഞ്ഞത് മൂന്ന് മാസമെങ്കിലും എടുക്കും. യുവാക്കള്‍ക്കുള്ള വാക്‌സിനേഷന്‍ തുടങ്ങും മുമ്പ് പരമാവധി രക്തം ശേഖരിക്കാണ് ഐഎംഎ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

Next Story