Top

‘ഇത് സമ്മാനമല്ല, ശിക്ഷയാണ്, ദാനം ഞങ്ങള്‍ക്ക് ആവശ്യമില്ല’; പൊതുജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ മാപ്പുചോദിച്ച് കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിനിടെ പൊതുജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ മാപ്പുചോദിച്ച് കര്‍ഷകര്‍. തങ്ങളുടെ സമരം പൊതുജനങ്ങളുടെ യാത്രകള്‍ക്ക് തടസമുണ്ടാക്കിയതിലാണ് കര്‍ഷക യൂണിയന്‍ മാപ്പുചോദിച്ചത്. കഴിഞ്ഞ മൂന്ന് ആഴ്ചയിലായി 40ലധികം കര്‍ഷക സംഘടനകളാണ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രക്ഷോഭം നടത്തുന്നത്. പ്രക്ഷോഭം ശക്തമായതോടെ റോഡുകള്‍ വ്യാപകമായി അടച്ചിരുന്നു. ഇതോടെയാണ് സംയുക്ത കര്‍ഷക യൂണിയന്‍ പ്രസ്താവന എഴുതി തയ്യാറാക്കിയത്. പൊതുജനങ്ങളോട് മാപ്പുപറഞ്ഞാണ് പ്രസ്താവന. ‘ഞങ്ങള്‍ കര്‍ഷകരാണ്. അന്നദാതാക്കളെന്നാണ് ഞങ്ങളെ വിളിക്കാറുള്ളത്. ഈ മൂന്ന് നിയമങ്ങള്‍ നങ്ങള്‍ക്കുള്ള സമ്മാനമായി തരുന്നതാണ് എന്നാണ് […]

14 Dec 2020 9:29 PM GMT

‘ഇത് സമ്മാനമല്ല, ശിക്ഷയാണ്, ദാനം ഞങ്ങള്‍ക്ക് ആവശ്യമില്ല’; പൊതുജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ മാപ്പുചോദിച്ച് കര്‍ഷകര്‍
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിനിടെ പൊതുജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ മാപ്പുചോദിച്ച് കര്‍ഷകര്‍. തങ്ങളുടെ സമരം പൊതുജനങ്ങളുടെ യാത്രകള്‍ക്ക് തടസമുണ്ടാക്കിയതിലാണ് കര്‍ഷക യൂണിയന്‍ മാപ്പുചോദിച്ചത്. കഴിഞ്ഞ മൂന്ന് ആഴ്ചയിലായി 40ലധികം കര്‍ഷക സംഘടനകളാണ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രക്ഷോഭം നടത്തുന്നത്.

പ്രക്ഷോഭം ശക്തമായതോടെ റോഡുകള്‍ വ്യാപകമായി അടച്ചിരുന്നു. ഇതോടെയാണ് സംയുക്ത കര്‍ഷക യൂണിയന്‍ പ്രസ്താവന എഴുതി തയ്യാറാക്കിയത്. പൊതുജനങ്ങളോട് മാപ്പുപറഞ്ഞാണ് പ്രസ്താവന.

‘ഞങ്ങള്‍ കര്‍ഷകരാണ്. അന്നദാതാക്കളെന്നാണ് ഞങ്ങളെ വിളിക്കാറുള്ളത്. ഈ മൂന്ന് നിയമങ്ങള്‍ നങ്ങള്‍ക്കുള്ള സമ്മാനമായി തരുന്നതാണ് എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് സമ്മാനമല്ല, ശിക്ഷയാണ് എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ഞങ്ങള്‍ക്ക് സമ്മാനം തരണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍, ഞങ്ങളുടെ വിളകള്‍ക്ക് ഒരു വില ഉറപ്പാക്കൂ’, കര്‍ഷകര്‍ പറഞ്ഞു.

‘റോഡുകള്‍ തടയുന്നതോ പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്നതോ ഞങ്ങളുടെ ലക്ഷ്യമേയല്ല. ഒരു ആവശ്യത്തിനായാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്. ഞങ്ങളുടെ പ്രക്ഷോഭം ഏതെങ്കിലും തരത്തില്‍ നിങ്ങളെ വേദനപ്പിക്കുന്നുണ്ടെങ്കില്‍ കൂപ്പുകൈകളോട് ഞങ്ങള്‍ നിങ്ങളോട് മാപ്പുചോദിക്കുന്നു’, കര്‍ഷകര്‍ പ്രസ്താവനയില്‍ എഴുതി.

ഞങ്ങള്‍ക്ക് ദാനമല്ല, വിലയാണ് വേണ്ടതെന്നും കര്‍ഷകര്‍ പറഞ്ഞു. ‘ഈ ഒറ്റക്കാര്യം മാത്രം ഉന്നയിച്ചാണ് ഞങ്ങള്‍ ഡല്‍ഹിയിലേക്ക് വന്നതും പ്രധാനമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെടുന്നതും. സര്‍ക്കാര്‍ ഞങ്ങളോട് സംസാരിക്കുന്നതുപോലെ കാണിക്കുന്നുണ്ട്. പക്ഷേ, ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല’, പ്രസ്താവനയില്‍ തുടര്‍ന്നു.

‘ഏതെങ്കിലും രോഗികള്‍ക്കോ മുതിര്‍ന്നവര്‍ക്കോ എന്തെങ്കിലും പ്രശ്‌നമുണ്ടാവുകയോ ആംബുലന്‍സ് വിളിക്കേണ്ട അത്യാവശ്യമുണ്ടാവുകയോ ചെയ്താല്‍ ഞങ്ങളുടെ പ്രതിനിധികളുമായി ബന്ധപ്പെടൂ. അവര്‍ നിങ്ങളെ എത്രയും പെട്ടെന്ന് സഹായിക്കും’, സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ക്കൂടി സിംഘു, ഗാസിപ്പുര്‍, തിക്രി അതിര്‍ത്തികളില്‍ പ്രക്ഷോഭത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്. അതിര്‍ത്തികള്‍ നിലവില്‍ അടച്ചിരിക്കുകയാണ്. കര്‍ഷകര്‍ വിവിധ കേന്ദ്രങ്ങളിലായി ധര്‍ണകളും നിരാഹാരവും തുടരുകയാണ്.

Next Story