മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സിപിഐഎമ്മില്‍ ചേര്‍ന്നു; ‘കോണ്‍ഗ്രസിന്റേത് ജനാധിപത്യ വിരുദ്ധ നിലപാട്’
കല്‍പ്പറ്റ: മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെഎന്‍ രമേശന് സിപിഐഎമ്മില്‍ ചേര്‍ന്നു. സ്ഥാനങ്ങള്‍ രാജിവെച്ചതിന് ശേഷമാണ് രമേശന് സിപിഐഎമ്മില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ ജനാധിപത്യ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് തവണ പൂതാടി മണ്ഡലം പ്രസിഡണ്ടായും പഞ്ചായത്തംഗം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തിന് പുറമേ ചെത്ത് തൊഴിലാളി ഫെഡറേഷന് ജില്ലാ സെക്രട്ടറിയുമാണ് രമേശന്. കോണ്‍ഗ്രസിലെ ഔദ്യോഗിക സ്ഥാനങ്ങളും പ്രാഥമികാംഗത്വവും രാജിവെച്ചതായി കെപിസിസി അദ്ധ്യക്ഷന്‍ കത്ത് […]

കല്‍പ്പറ്റ: മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെഎന്‍ രമേശന് സിപിഐഎമ്മില്‍ ചേര്‍ന്നു. സ്ഥാനങ്ങള്‍ രാജിവെച്ചതിന് ശേഷമാണ് രമേശന് സിപിഐഎമ്മില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ ജനാധിപത്യ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് തവണ പൂതാടി മണ്ഡലം പ്രസിഡണ്ടായും പഞ്ചായത്തംഗം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തിന് പുറമേ ചെത്ത് തൊഴിലാളി ഫെഡറേഷന് ജില്ലാ സെക്രട്ടറിയുമാണ് രമേശന്.
കോണ്‍ഗ്രസിലെ ഔദ്യോഗിക സ്ഥാനങ്ങളും പ്രാഥമികാംഗത്വവും രാജിവെച്ചതായി കെപിസിസി അദ്ധ്യക്ഷന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും രമേശന് പറഞ്ഞു. രമേശനോടൊപ്പം ബാബു കുന്നുംപുറം, ഗോപി തോട്ടുങ്കര എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഇവര്‍ക്ക് സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസില്‍ സ്വീകരണം നല്കി. കേന്ദ്ര കമ്മറ്റിയംഗം പികെ ശ്രീമതി ഹാരാര്‍പ്പണം നടത്തി.