വിധിയെ തോല്‍പ്പിച്ച് വിസ്മയമായ് നാഫിയ; റാങ്ക് നേട്ടത്തിന് പിന്‍ബലമായി കുടുംബം
എംഎ ഇസ്ലാമിക് ഹിസ്റ്ററിക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കി
മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജ് വിദ്യാര്‍ത്ഥിനി നാഫിയ സിടി. ജന്മനാ കാഴ്ചശക്തി ഇല്ലാത്ത നാഫിയയുടെ ഈ നേട്ടം വിധിയെ തോല്പ്പിച്ചാണെന്നതാണ് ഇതിന്റെ പ്രത്യേകത.

എംഎ ഇസ്ലാമിക് ഹിസ്റ്ററിക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കി മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജ് വിദ്യാര്‍ത്ഥിനി നാഫിയ സിടി. ജന്മനാ കാഴ്ചശക്തി ഇല്ലാത്ത നാഫിയയുടെ ഈ നേട്ടം വിധിയെ തോല്പ്പിച്ചാണെന്നതാണ് ഇതിന്റെ പ്രത്യേകത.
നാഫിയ പ്ലസ്ടു വരെ പഠിച്ചത് കൊളത്തറ അന്ധവിദ്യാലയത്തില്‍ നിന്നാണ്. ഡിഗ്രി എടുത്തത് ഫാറൂഖ് കോളെജില്‍ നിന്നും. ക്ലാസ്സുകള്‍ കൃത്യമായി റിക്കോര്‍ഡ് ചെയ്ത്, അത് പലയാവര്‍ത്തി കേട്ട്, സംശയങ്ങള്‍ ദുരീകരിക്കാന്‍ കുടുംബാംഗങ്ങളുടെ സഹായം തേടിയുമൊക്കെയാണ് നാഫിയ പഠനത്തില്‍ മുന്നേറിയത്. യുജിസിയുടെ ജെആര്‍എഫ് നേടിയ നാഫിയ ഇപ്പോള്‍ പിഎച്ച്ഡിക്ക് ഒരുങ്ങുകയാണ്.
നേട്ടങ്ങളെല്ലാം മകളുടെ മിടുക്കെന്ന് ഉമ്മയും ഉപ്പയും പറയുമ്പോള്‍, എന്റെ ജീവിത വിജയത്തിനും, റാങ്ക് നേട്ടത്തിനും എല്ലാം കാരണം ഉമ്മയും, ഉപ്പയും സഹോദരങ്ങളുമാണെന്ന് നാഫിയ തിരുത്തുന്നു. ചെട്ടിത്തൊടി വീട്ടില്‍ മുസ്തഫ നസീമ ദമ്പതികളുടെ മകളായ നാഫിയക്ക് നൗസിഫ് ഹുദാവി, നിസാമുദ്ധീന്‍, മിസ്രിയ എന്നിങ്ങനെ മൂന്ന് സഹോദരങ്ങളാണുള്ളത്.