Top

ദില്ലിയില്‍ ഇസ്രയേല്‍ എംബസിയ്ക്ക് സമീപം സ്‌ഫോടനം; ആളപായമില്ല

നടന്നത് ചെറുസ്‌ഫോടനം മാത്രമാമെന്ന് ദില്ലി പൊലീസ് സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

29 Jan 2021 7:18 AM GMT

ദില്ലിയില്‍ ഇസ്രയേല്‍ എംബസിയ്ക്ക് സമീപം സ്‌ഫോടനം; ആളപായമില്ല
X

ദില്ലിയില്‍ ഇസ്രയേല്‍ എംബസിയ്ക്ക് സമീപം സ്‌ഫോടനം. തീവ്രത കുറഞ്ഞ സ്‌ഫോടനമാണെന്നും ആളപായമില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എംബസി കെട്ടിടത്തിന് പുറത്തുള്ള നടപ്പായതിലാണ് സ്‌ഫോടനമുണ്ടായത്. ആ സമയത്ത് സംഭവസ്ഥലത്തുകൂടി സഞ്ചരിക്കുകയായിരുന്ന അഞ്ച് കാറുകളുടെ ഗ്ലാസുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. വൈകീട്ട് 6 മണിയ്ക്ക് ശേഷമാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തെത്തുടര്‍ന്ന് അബ്ദുള്‍ കലാം റോഡ് പൊലീസ് അടച്ചു. വലിയ പൊലീസ് സന്നാഹം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്‍ക്കും പരിക്കുകളില്ലെന്നാണ് പൊലീസ് ദേശീയ മാധ്യമങ്ങളോട് പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് രാം നാഥ് കോവിന്ദും മറ്റുമുള്ള വിജയ്ചൗക്കില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാത്രമുള്ള പ്രദേശത്തുവെച്ചാണ് സ്‌ഫോടനമുണ്ടായത്. നടന്നത് ചെറുസ്‌ഫോടനം മാത്രമാമെന്ന് ദില്ലി പൊലീസ് സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Next Story