പാകിസ്താനില്‍ ബസ് സ്ഫോടനം; ആറ് ചൈനീസ് പൗരരുള്പ്പെടെ പത്ത് പേര് കൊല്ലപ്പെട്ടു
പാകിസ്താനില്‍ ബസ് പൊട്ടിത്തെറിച്ച് പത്ത് പേര് മരിച്ചു. മരിച്ചവരില്‍ ആറ് പേര് ചൈനീസ് പൗരരാണെന്നാണ് റിപ്പോര്‍ട്ട്. ഒരു പാക് സൈനികനും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. നേര്‍ത്തേണ്‍ പാകിസ്താനിലെ ഉള്‍പ്രദേശത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൊഹിസ്താനിലേക്ക് പോവുകയായിരുന്ന ബസിലുണ്ടായിരുന്ന 31 ഓളം ചൈനീസ് പൗരര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. ഒരു ചൈനീസ് എന്‍ജിനീയറും ഒരു സൈനികനെയും കാണാതായിട്ടുണ്ട്. ചൈനയും പാകിസ്താനും തമ്മിലുള്ള ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള ദാസു ഹൈഡ്രോ ഇലക്ട്രോണിക് പ്രൊജക്ടിന്റെ ഭാഗമായാണ് ഈ […]
14 July 2021 2:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാകിസ്താനില്‍ ബസ് പൊട്ടിത്തെറിച്ച് പത്ത് പേര് മരിച്ചു. മരിച്ചവരില്‍ ആറ് പേര് ചൈനീസ് പൗരരാണെന്നാണ് റിപ്പോര്‍ട്ട്. ഒരു പാക് സൈനികനും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. നേര്‍ത്തേണ്‍ പാകിസ്താനിലെ ഉള്‍പ്രദേശത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൊഹിസ്താനിലേക്ക് പോവുകയായിരുന്ന ബസിലുണ്ടായിരുന്ന 31 ഓളം ചൈനീസ് പൗരര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു.
ഒരു ചൈനീസ് എന്‍ജിനീയറും ഒരു സൈനികനെയും കാണാതായിട്ടുണ്ട്. ചൈനയും പാകിസ്താനും തമ്മിലുള്ള ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള ദാസു ഹൈഡ്രോ ഇലക്ട്രോണിക് പ്രൊജക്ടിന്റെ ഭാഗമായാണ് ഈ എന്‍ജിനീയര്‍മാര്‍ എത്തിയത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കൊഹിസ്താനില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ബസിനുള്ളില്‍ വെച്ച സ്ഫോടക വസ്തവാണോ റോഡില്‍ സ്ഥാപിച്ച സ്ഫോടക വസ്തുവാണോ പൊട്ടിത്തെറിക്ക് കാരണമായതെന്ന് വ്യക്തമല്ല.
- TAGS:
- Pakistan