‘ലോക്സഭാ തെരഞ്ഞെടുപ്പിലും സുരേന്ദ്രന് വേണ്ടി കള്ളപ്പണം’; ധര്മ്മരാജന് വാ തുറന്നാല്‍ ബിജെപിയിലെ പകല്‍ മാന്യന്മാര്ക്ക് രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരുമെന്നും ഡിവൈഎഫ്ഐ
കൊടകര കുഴല്‍പ്പണ കേസിലെ പരാതിക്കാരന് ധര്മ്മരാജന് പല പ്രമുഖ ബിജെപി നേതാക്കളുടെയും ഇടനിലക്കാരനെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. 2019-ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് പത്തനംതിട്ടയില്‍ മത്സരിച്ചപ്പോഴും സുരേന്ദ്രന് വേണ്ടി ധര്മ്മരാജന് കള്ളപ്പണം കടത്തിയിട്ടുണ്ടെന്നും റഹീം ആരോപിച്ചു. ഇത് ആദ്യമായല്ല ധര്മ്മരാജന് കള്ളപ്പണം കടത്തുന്നത്. 2019-ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് പത്തനംതിട്ടയില്‍ മത്സരിക്കുമ്പോള്‍ ബിജെപിയുടെ ഭാഷയില്‍ അന്ന് സുരേന്ദ്രന് വേണ്ടി ‘മെറ്റീരിയല്‍’ എത്തിച്ചുകൊടുത്തത് ധര്‍മ്മരാജനാണ്. എ എ റഹീം ബിജെപി സംസ്ഥാന പ്രസിഡന്റിന്റേയും കേന്ദ്രമന്ത്രിയുടേയും […]
8 Jun 2021 8:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര കുഴല്‍പ്പണ കേസിലെ പരാതിക്കാരന് ധര്മ്മരാജന് പല പ്രമുഖ ബിജെപി നേതാക്കളുടെയും ഇടനിലക്കാരനെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. 2019-ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് പത്തനംതിട്ടയില്‍ മത്സരിച്ചപ്പോഴും സുരേന്ദ്രന് വേണ്ടി ധര്മ്മരാജന് കള്ളപ്പണം കടത്തിയിട്ടുണ്ടെന്നും റഹീം ആരോപിച്ചു.
ഇത് ആദ്യമായല്ല ധര്മ്മരാജന് കള്ളപ്പണം കടത്തുന്നത്. 2019-ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് പത്തനംതിട്ടയില്‍ മത്സരിക്കുമ്പോള്‍ ബിജെപിയുടെ ഭാഷയില്‍ അന്ന് സുരേന്ദ്രന് വേണ്ടി ‘മെറ്റീരിയല്‍’ എത്തിച്ചുകൊടുത്തത് ധര്‍മ്മരാജനാണ്.
എ എ റഹീം
ബിജെപി സംസ്ഥാന പ്രസിഡന്റിന്റേയും കേന്ദ്രമന്ത്രിയുടേയും മന:സാക്ഷി സൂക്ഷിപ്പുകാരനാണ് ധര്മ്മരാജന്. ബിജെപി സംസ്ഥാന പ്രസിഡന്റേുള്പ്പടെ പല നേതാക്കളുടേയും ഇടനിലക്കാരനാണ് ധര്മ്മരാജന്. ധര്മ്മരാജന് വാ തുറന്നാല്‍ ബിജെപിയിലെ ഒരുപിടി പകല്‍ മാന്യന്മാര്ക്ക് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരും. അതിനാലാണ് കള്ളപ്പണം പിടിച്ച ഘട്ടത്തില്‍ പോലും തള്ളിപ്പറയാന്‍ ബിജെപി നേതാക്കള്‍ക്ക് കഴിയാത്തത്.
സ്പിരിറ്റ് കേസില്‍ പ്രതിയും അനധികൃത വ്യവസായങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നയാളുമായ ധര്മ്മരാജന് ബിജെപിക്കാരനല്ല എന്നുപറയാന്‍ പോലും നേതാക്കള്‍ക്ക് കഴിയുന്നില്ല. ഇന്ന് പല ബിജെപി നേതാക്കള്‍ക്കും പാര്‍ട്ടിയിലില്ലാത്ത സ്ഥാനമാണ് ധര്മ്മരാജന് ബിജെപിയിലുള്ളതെന്നും എ എ റഹീം കൂട്ടിച്ചേര്‍ത്തു.
കൊടകര ഹവാല ഇടപാടില്‍ കള്ളപ്പണത്തിന്റെ ഉറവിടം തിരയുന്നതിനെ നിരുത്സാഹപ്പെടുത്താനാണ് കേന്ദ്രമന്ത്രി വി മുരളീധരന്റെ ശ്രമമെന്നും എ എ റഹീം ആരോപിച്ചു.
ഒരു കുഴല്‍പ്പണക്കാരന്റെ ടെലിഫോണ്രേഖകള് പരിശോധിക്കുന്നതില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത കേന്ദ്രമന്ത്രിക്ക് എന്തിനാണ് വിഷമം. കള്ളപ്പണ ഇടപാടുകളെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തുന്നതിന് പകരം കള്ളപ്പണക്കാരനെ എന്തിന് പ്രതിയാക്കുന്നു, വാദിയെ എന്തിന് പ്രതിയാക്കുന്നു എന്നിങ്ങനെയുള്ള വിചിത്രമായ ചോദ്യമാണ് മന്ത്രി ഉന്നയിക്കുന്നത്. ഈ നിലപാട് തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനമാണെന്നും നിരുത്തരവാദപരമായി പെരുമാറുന്ന മുരളീധരന് കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കണമെന്നും എ എ റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.