
സ്ത്രീകളെ അധിക്ഷേപിച്ച യുട്യൂബറെ കൈയ്യേറ്റം ചെയ്ത കേസില്‍ നടി ഭാഗ്യലക്ഷ്മിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലേയെന്ന് ഭാഗ്യലക്ഷ്മിയോട് ഹൈക്കോടതി ചോദിച്ചു. മാറ്റത്തിന് വേണ്ടി നിയമം കൈയ്യിലെടുക്കുന്നവര്‍ അനന്തര നടപടി നേരിടാനും തയ്യാറാകണമെന്നും കോടതി പ്രതികരിച്ചു.
വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയസന ,ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി. മോഷണ ശ്രമമാണ് നടന്നതെന്നും വലിയ സ്വാധീനമുള്ളവരാണ് പ്രതികളെന്ന് ഇവരുടെ പ്രവര്‍ത്തികള്‍ തെളിയിക്കുന്നുവെന്നും വിജയ് പി നായര്‍ കോടതിയില്‍ വാദിച്ചു. മുന്‍ കൂര് ജാമ്യം നല്‍കണമെന്നും കോടതി പറയുന്ന ഏത് ഉപാധിയും അംഗീകരിക്കാമെന്നും ഭാഗ്യലക്ഷമിയും കൂട്ടരും കോടതിയെ അറിയിച്ചു..
യൂട്യൂബര്‍ വിജയ് പി നായരെ മര്ദ്ധിച്ചന കേസിലാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയസന ,ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ നല്കിയ മുന്കൂര്ജാമ്യഹര്ജികളില് ഹൈക്കോടതി വാദം പൂര്‍ത്തിയായി. വിധി പറയാന്‍ തീരുമാനിച്ച കേസില്‍ വിജയ് പി നായരുടെ വാദമാണ് കോടതി ഇന്ന് കേട്ടത്. മോഷണശ്രമത്തോടെയാണ് മൂവരും എത്തിയത്.നിയമം കൈയ്യിലെടുക്കാന്‍ ഇവര്‍ക്ക് അവകാശം ഇല്ല റൂമിലെ ദൃശ്യങ്ങള്‍ വിജയ് പി നായര്‍ ഹാജരാക്കി.മാധ്യമങ്ങള്‍ പ്രതികളുടെ അഭിമുഖത്തിനായി ക്യൂ നിന്നു.സിനിമാ താരങ്ങള്‍ അടക്കം പ്രതികള്‍ക്ക് പിന്തുണയുമായി രംഗത്തു വന്നു. റിട്ട.ഹൈക്കോടതി ജഡ്ജിയടക്കം പ്രതികളുടെ പ്രവൃത്തിയെ ന്യായീകരിച്ചു.
വലിയ സ്വാധീനമുള്ളവരാണ് പ്രതികളെന്ന് ഇവരുടെ പ്രവര്‍ത്തികള്‍ തെളിയിക്കുന്നുവെന്നും വിജയ് പി നായര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതികള്‍ എടുത്ത പണം കോടതിയില്‍ തിരിച്ച് ഏല്‍പ്പിച്ചതല്ലേയെന്ന് കോടതി ചോദിച്ചു. ജാമ്യഹര്‍ജികളിലെ വാദത്തിനിടയില്‍ കോടതി പ്രതികള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. നിയമം കൈയ്യിലെടുക്കാന്‍ പ്രതികള്‍ക്കാരാണ് അധികാരം നല്‍കിയതെന്നും കൈയ്യേറ്റം നടത്തിയെങ്കില്‍ ഫലം ഏറ്റെടുക്കുന്നതിനെ ഭയക്കുന്നത് എന്തിനാണ് എന്നതടക്കമുള്ള ചോദ്യങ്ങളും വാദ മധ്യേകോടതിയുടെ ഭാഗത്തു നിന്നുമുണ്ടായി.
നേരത്തെ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു .തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. വിജയ് പി നായര്‍ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഇതേതുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കാണ് വിജയ് താമസിക്കുന്ന സ്ഥലത്ത് എത്തിയതെന്നുമാണ് പ്രതികളുടെ വാദം.
എന്നാല്‍ ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്ന വാദമായിരുന്നു പ്രോസിക്യൂഷന്റേത്. കോടതി പറയുന്ന ഏത് ഉപാധികളും അംഗീകരിക്കാമെന്നും ജാമ്യം നല്‍കണമെന്നും ഭാഗ്യലക്ഷമിയും കൂട്ടരും കോടതിയെ അറിയിച്ചു.