Top

ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരു മരണം കൂടി; പാലക്കാട് വീട്ടമ്മ മരിച്ചു

പാലക്കാട്: ബ്ലാക്ക് ഫംഗസ് ബാധിച്ച് സംസ്ഥാനത്ത് ഒരുമരണം കൂടി. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്തയാണ് (48) മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലിരിക്കെയായിരുന്നു മരണം. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമം രണ്ടാം ദിവസവും തുടരുകയാണ്. പതിനെട്ട് പേരാണ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയിലുള്ളത്. ഞായറാഴ്ച മരുന്ന് തീര്‍ന്നതോടെ കഴിഞ്ഞദിവസം സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരില്‍ നിന്നും മരുന്ന് എത്തിച്ചാണ് […]

1 Jun 2021 8:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരു മരണം കൂടി; പാലക്കാട് വീട്ടമ്മ മരിച്ചു
X

പാലക്കാട്: ബ്ലാക്ക് ഫംഗസ് ബാധിച്ച് സംസ്ഥാനത്ത് ഒരുമരണം കൂടി. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്തയാണ് (48) മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലിരിക്കെയായിരുന്നു മരണം.

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമം രണ്ടാം ദിവസവും തുടരുകയാണ്. പതിനെട്ട് പേരാണ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയിലുള്ളത്.

ഞായറാഴ്ച മരുന്ന് തീര്‍ന്നതോടെ കഴിഞ്ഞദിവസം സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരില്‍ നിന്നും മരുന്ന് എത്തിച്ചാണ് രോഗികള്‍ക്ക് നല്‍കിയത്. എന്നാല്‍ ഇന്നും മരുന്ന് സ്റ്റോക്കില്ലാതയതോടെ ചികിത്സ പ്രതിസന്ധിയിലാവുകയാണ്.

ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളാണ് ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ലൈപോസോമല്‍ ആംഫോടെറിസിന്‍ പ്രതിദിനം 50 വയലും ആംഫോടെറിസിന്‍ ചുരുങ്ങിയത് 12 വയലും ആവശ്യമായിരിക്കെയാണ് ഒരു വയല്‍ പോലുമില്ലാത്ത അവസ്ഥ ആശങ്കയാകുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഇന്ന് 19,760 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്.

മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസര്‍ഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Also Read: ഉത്തരാഖണ്ഡില്‍ കൊവിഡ് ബാധിതരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചുവലിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

Next Story