‘കൊവിഡ് പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തി’; വിതുമ്പിക്കൊണ്ട് മോദി, ‘ബ്ലാക്ക് ഫംഗസ് പുതിയ വെല്ലുവിളി’
ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസ് എന്നത് രാജ്യത്തിന് ഒരു പുതിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ കരുതിയിരിക്കണം. കൊവിഡ് മഹാമാരിക്കെതിരായ ശക്തമായ പ്രതിരോധം വാക്സിനേഷനാണെന്നും അതിനെ ഒരു ജനകീയ പോരാട്ടമാക്കി മാറ്റണമെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊവിഡ് രോഗബാധയെ തുടര്‍ന്ന് നിരവധി മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി യോഗത്തിനിടെ വിതുമ്പി. ‘കൊവിഡ് മൂലം നിരവധിപേരെ നമുക്ക് നഷ്ടമായി, പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട ഒരോ കുടുംബത്തിനും അനുശോചനം രേഖപ്പെടുത്തുകയാണ്’, […]
21 May 2021 4:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസ് എന്നത് രാജ്യത്തിന് ഒരു പുതിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ കരുതിയിരിക്കണം. കൊവിഡ് മഹാമാരിക്കെതിരായ ശക്തമായ പ്രതിരോധം വാക്സിനേഷനാണെന്നും അതിനെ ഒരു ജനകീയ പോരാട്ടമാക്കി മാറ്റണമെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊവിഡ് രോഗബാധയെ തുടര്‍ന്ന് നിരവധി മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി യോഗത്തിനിടെ വിതുമ്പി. ‘കൊവിഡ് മൂലം നിരവധിപേരെ നമുക്ക് നഷ്ടമായി, പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട ഒരോ കുടുംബത്തിനും അനുശോചനം രേഖപ്പെടുത്തുകയാണ്’, മോദി പറഞ്ഞു.
ഈ കൊവിഡ് പ്രതിസന്ധിയില്‍ ജനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് യോഗയും ആയുഷും നടത്തിയിട്ടില്ല. അലംഭാവം കാണിക്കേണ്ട സമയമല്ല. ഒരു നീണ്ട പോരാട്ടമാണ് നമ്മുക്ക് മുന്നിലുള്ളത്. ഗ്രാമ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. എവിടെ രോഗമുണ്ടോ അവിടെ ചികിത്സയുണ്ടെന്നതാകണം നമ്മുടെ മുദ്രാവാക്യം.
നരേന്ദ്രമോദി
കുറച്ചു ദിവസങ്ങളായി ബ്ലാക്ക് ഫംഗസ് എന്ന പുതിയ വെല്ലുവിളിയേയും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെ നേരിടുന്നതിനായി ഒരു ശക്തമായ മാര്‍ഗം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് കൊവിഡ് ബാധയേല്‍ക്കാതെ നോക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.