Top

ബ്ലാക്ക് ഫംഗസ്: രാജ്യത്ത് 126 മരണം; മഹാരാഷ്ട്രയില്‍ ആശങ്ക

ബ്ലാക്ക് ഫംഗസ് രോഗബാധ മൂലം 126 ഓളം പേർ രാജ്യത്ത് മരണപ്പെട്ടതായി റിപ്പോർട്ട്. മ്യൂക്കോമൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് രോഗബാധയേറ്റ് മഹാരാഷ്ട്രയിൽ മാത്രം 90 പേർ മരണപ്പെട്ടു. രാജ്യത്താകമാനം 5,500 ആളുകളിലേക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹരിയാനയാണ് 14 ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ള രണ്ടാമത്തെ സംസ്ഥാനം. ഉത്തർ പ്രദേശിൽ 8 ഉം, ജാർഖണ്ഡിൽ 4 ഉം ബ്ലാക്ക് ഫംഗസ് മരങ്ങൾ ഉണ്ടായിട്ടുണ്ട്. ‘പുതിയ വെല്ലുവിളിയെ’ നേരിടാൻ നിർബന്ധിത നിരീക്ഷണം ഉറപ്പാക്കണമെന്ന് […]

21 May 2021 2:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബ്ലാക്ക് ഫംഗസ്: രാജ്യത്ത് 126 മരണം; മഹാരാഷ്ട്രയില്‍ ആശങ്ക
X

ബ്ലാക്ക് ഫംഗസ് രോഗബാധ മൂലം 126 ഓളം പേർ രാജ്യത്ത് മരണപ്പെട്ടതായി റിപ്പോർട്ട്. മ്യൂക്കോമൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് രോഗബാധയേറ്റ് മഹാരാഷ്ട്രയിൽ മാത്രം 90 പേർ മരണപ്പെട്ടു. രാജ്യത്താകമാനം 5,500 ആളുകളിലേക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഹരിയാനയാണ് 14 ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ള രണ്ടാമത്തെ സംസ്ഥാനം. ഉത്തർ പ്രദേശിൽ 8 ഉം, ജാർഖണ്ഡിൽ 4 ഉം ബ്ലാക്ക് ഫംഗസ് മരങ്ങൾ ഉണ്ടായിട്ടുണ്ട്. ‘പുതിയ വെല്ലുവിളിയെ’ നേരിടാൻ നിർബന്ധിത നിരീക്ഷണം ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പകർച്ചവ്യാധി നിയമത്തിൽ ഉൾപ്പെടുത്താവുന്ന ഒരു രോഗമായി പ്രഖ്യാപികാണാമെന്നും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടുണ്ട്.

ബ്ലാക്ക് ഫംഗസിനെ നേരിടാനായുള്ള ആംഫോട്ടെറിസിൻ-ബി ഇറക്കുമതി ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ദില്ലി ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടുണ്ട്. മരണനിരക്കുയരും മുൻപ് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

എന്നാൽ മരുന്നിന്റെ 6 ലക്ഷം കുപ്പികൾ ഇറക്കുമതി ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി മൻസുഖ് മണ്ഡാവിയ പറഞ്ഞു. കൂടാതെ രാജ്യത്തെ 11 ഫാർമ സ്ഥാപനങ്ങൾക്ക് മരുന്ന് ഉത്പാദിപ്പിക്കാനുള്ള അനുമതി നൽകിയതായും മന്ത്രി അറിയിച്ചു.

Next Story