‘ലക്ഷദ്വീപിലിന്ന് കരിദിനം’; പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധമറിയിച്ച് ഐഷ സുല്‍ത്താന
ലക്ഷദ്വീപ് ജനങ്ങള്‍ക്കെതിരായ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ദ്വീപിലെത്തും. പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധമറിയിച്ച് ലക്ഷദ്വീപിലിന്ന് കരിദിനമാണ്. ലക്ഷദ്വീപ് ജനത ഇനി ഈ ഫാസിസ്റ്റ് നടപടികള്‍ സഹിക്കില്ല. അതിനാല്‍ പ്രഫുല്‍ ഖോട പട്ടേലിന്റെ ലക്ഷദ്വീപിലേക്കുള്ള സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദ്വീപിലിന്ന് കരിദിനമാണെന്ന് ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു. ‘ഞങ്ങള്‍ ലക്ഷദ്വീപ് ജനത ഇനി ഈ ഫാസിസ്റ്റ് നടപടികള്‍ സഹിക്കില്ല. അതിനെതിരെ ശക്തമായി തന്നെ ഞങ്ങള്‍ പ്രതിഷേധിക്കും. ലക്ഷദ്വീപിനെതിരെയുള്ള ഈ ആക്രമണത്തെ ഞങ്ങള്‍ അതി […]
13 Jun 2021 11:46 PM GMT
ഫിൽമി റിപ്പോർട്ടർ

ലക്ഷദ്വീപ് ജനങ്ങള്‍ക്കെതിരായ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ദ്വീപിലെത്തും. പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധമറിയിച്ച് ലക്ഷദ്വീപിലിന്ന് കരിദിനമാണ്. ലക്ഷദ്വീപ് ജനത ഇനി ഈ ഫാസിസ്റ്റ് നടപടികള്‍ സഹിക്കില്ല. അതിനാല്‍ പ്രഫുല്‍ ഖോട പട്ടേലിന്റെ ലക്ഷദ്വീപിലേക്കുള്ള സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദ്വീപിലിന്ന് കരിദിനമാണെന്ന് ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു.
‘ഞങ്ങള്‍ ലക്ഷദ്വീപ് ജനത ഇനി ഈ ഫാസിസ്റ്റ് നടപടികള്‍ സഹിക്കില്ല. അതിനെതിരെ ശക്തമായി തന്നെ ഞങ്ങള്‍ പ്രതിഷേധിക്കും. ലക്ഷദ്വീപിനെതിരെയുള്ള ഈ ആക്രമണത്തെ ഞങ്ങള്‍ അതി ജീവിക്കുക തന്നെ ചെയ്യും. ഫാസിസം എന്റെ ശബ്ദത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നിടത്തോളം അത് ഉയര്‍ന്ന് കൊണ്ടേ ഇരിക്കും. ഇന്ന് ലക്ഷദ്വീപില്‍ കരിദിനമാണ്. പ്രഫുല്‍ ഖോട പട്ടേലിന്റെ ലക്ഷദ്വീപിലേക്കുള്ള വരവിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം.’
ഐഷ സുല്‍ത്താന
അഗത്തി ദ്വീപിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ ഒരാഴ്ച്ച അവിടെ തങ്ങി, ദ്വീപില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ പരിഷ്കാരങ്ങള്‍ വിലയിരുത്തുന്നതായിരിക്കും. ദ്വീപിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ജുണ് 20ന് പ്രഫുല്‍ പട്ടേല്‍ മടങ്ങും. ടൂറിസം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിലയിരുത്തുന്നതിനാണ് അഡ്മിനിസ്ട്രേറ്റര്‍ ദ്വീപിലെത്തുന്നത്. അതിനിടെ ജനങ്ങളുടെ ഭാഗത്ത് നിന്നും പ്രതിഷേധങ്ങളും മറ്റും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിസ്റ്റര്‍ ലൂസീയെ പുറത്താക്കിയത് ശരിവെച്ച് വത്തിക്കാന്‍; അപ്പീല്‍ തള്ളി
അതേസമയം മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചക്കിടെ ഐഷ സുല്‍ത്താന്‍ ബയോവെപ്പണ്‍ എന്ന പ്രയോഗം നടത്തിയതിന് രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിരിക്കുകയാണ്. സംഭവത്തില്‍ കവരത്തി പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. ഇതിന് പിന്നാലെ സംഘപരിവാര്‍ അനൂകൂലികള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ഐഷക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
വിഷയത്തില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഐഷക്ക് പിന്തുണയറിച്ചിട്ടുണ്ട്. ബയോവെപ്പണ്‍’ പ്രയോഗത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയും വീഡിയോയിലൂടെയും വളരെ വ്യക്തമായ വിശദീകരണമാണ് ഐഷ സുല്‍ത്താന നല്‍കിയത്. താന്‍ രാജ്യത്തിനോ, ഇന്ത്യന്‍ സര്‍ക്കാരിനോ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനോ എതിരായി അല്ല ആ വാക്ക് ഉപയോഗിച്ചതെന്നും വളരെ വ്യക്തമായി പറഞ്ഞതാണ്. ആ സ്ഥിതിക്ക് പിന്നെ അതിന്റെ മേലൊരു കേസിന് പ്രസക്തിയില്ല.
അമരത്തുള്ളത് തീവ്ര നിലപാടുകളില്‍ നെതന്യാഹുവിനെ വെല്ലുന്നയാള്; ഇസ്രായേലില്‍ സങ്കീര്‍ണ സര്‍ക്കാര്‍
രാജ്യദ്രോഹകുറ്റം ചുമത്താന്‍ രാജ്യത്തിനെതിരായി സംസാരിക്കണം. അത് ചെയ്തിട്ടില്ല എന്ന് ഐഷ സുല്‍ത്താന തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നിയമനടപടികളുമായി മുന്നോട്ടുപോകുന്നതില്‍ അടക്കം ആവശ്യമുള്ള എല്ലാ പിന്തുണയും കൊടുക്കുക എന്നത് എംപിയെന്ന നിലയില്‍ എന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വമാണ്. താന്‍ അതുചെയ്യുമെന്നും മുഹമ്മദ് ഫൈസല്‍ എംപി വ്യക്തമാക്കയിരുന്നു.