Top

യുപിയിലേക്ക് ബി എല്‍ സന്തോഷ് വീണ്ടും; മന്ത്രിസഭയിലും പാര്‍ട്ടിയിലും സമഗ്രമാറ്റത്തിന് സാധ്യത

2022ല്‍ തെഞ്ഞെടുപ്പിന് മുന്നോടിയായി യു പിയില്‍ ബിജെപി തന്ത്രപ്രധാനമായ നീക്കങ്ങളാണ് നടത്തുന്നത്. ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് ഇതുമായി ബന്ധപ്പെട്ട് യു പിയിലേക്ക് ഇതുരണ്ടാംതവണയാണ് ഒരു മാസത്തിന്നിടയില്‍ യാത്ര തിരിക്കുന്നത്. നേരത്തെ മൂന്നുദിവസങ്ങള്‍ നീണ്ട ബി എല്‍ സന്തോഷിന്റെ യു പി സന്ദര്‍ശനത്തിന് ശേഷം യു പിയിലും ഡല്‍ഹിയിലും ഇതുമായി ബന്ധപ്പെട്ട നിരവധി കൂടിക്കാഴ്ച്ചകളാണ് നടത്തപ്പെട്ടത്. യുപിയിലെ ബിജെപിയിലും മന്ത്രിസഭയിലും വലിയ മാറ്റങ്ങളാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്. […]

18 Jun 2021 3:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുപിയിലേക്ക് ബി എല്‍ സന്തോഷ് വീണ്ടും; മന്ത്രിസഭയിലും പാര്‍ട്ടിയിലും സമഗ്രമാറ്റത്തിന് സാധ്യത
X

2022ല്‍ തെഞ്ഞെടുപ്പിന് മുന്നോടിയായി യു പിയില്‍ ബിജെപി തന്ത്രപ്രധാനമായ നീക്കങ്ങളാണ് നടത്തുന്നത്. ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് ഇതുമായി ബന്ധപ്പെട്ട് യു പിയിലേക്ക് ഇതുരണ്ടാംതവണയാണ് ഒരു മാസത്തിന്നിടയില്‍ യാത്ര തിരിക്കുന്നത്. നേരത്തെ മൂന്നുദിവസങ്ങള്‍ നീണ്ട ബി എല്‍ സന്തോഷിന്റെ യു പി സന്ദര്‍ശനത്തിന് ശേഷം യു പിയിലും ഡല്‍ഹിയിലും ഇതുമായി ബന്ധപ്പെട്ട നിരവധി കൂടിക്കാഴ്ച്ചകളാണ് നടത്തപ്പെട്ടത്. യുപിയിലെ ബിജെപിയിലും മന്ത്രിസഭയിലും വലിയ മാറ്റങ്ങളാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്.

ലഖ്‌നൗവില്‍ എത്തിച്ചേരുന്ന ബി എല്‍ സന്തോഷ് മന്ത്രിമാരുമായും പാര്‍ട്ടി ഭാരവാഹികളുമായും ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലും സര്‍ക്കാരിലും വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച അഭിപ്രായങ്ങള്‍ ആരായുകയാണ് സന്തോഷിന്റെ ലക്ഷ്യം. കഴിഞ്ഞ സന്ദര്‍ശനത്തിന് ശേഷം യു പിയിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് ബി ജെ പി കേന്ദ്ര നേതൃത്വത്തിന് ബി എല്‍ സന്തോഷ് റിപ്പോര്‍ട്ട് നല്കിയിരുന്നു.തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡല്‍ഹിയില്‍ എത്തിച്ചേരുകയും പ്രധാനമന്ത്രി മോദിയുമായും അമിത് ഷയുമായും കൂടിക്കാഴ്ച്ച നടത്തുകയും ചെയ്്തത്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായും യോഗി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്ന് യു പി മന്ത്രിസഭയില്‍ പുനഃസംഘടനയുണ്ടാകുമെന്ന് അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ അക്കാര്യത്തെ കുറിച്ച് ഇതുവരെ പ്രതികരണങ്ങളൊന്നും പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുണ്ടായിട്ടില്ല. അതിനിടെ ബി എല്‍ സന്തോഷിന്റെ ആദ്യ സന്ദര്‍ശനത്തിന് ശേഷം ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണിയാണ് യു പി സര്‍ക്കാര്‍ നടത്തിയത്. കൂടാതെ ജൂണ്‍ 17ന് സംസ്ഥാന എസ് എസ് ടി കമ്മീഷന്‍ പുനസ്ഥാപിച്ചിട്ടുമുണ്ട്.

യുപി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനതല പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യമുള്ളതായി പല ഭാരവാഹികളും ബി എല്‍ സന്തോഷിനെ അറിയിച്ചതായാണ് സൂചന. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരാജയപ്പട്ടെന്ന് പരക്കെ ആക്ഷേപമുയരുന്നതിനിടെയാണ് ബി ജെ പി കേന്ദ്ര നേതൃത്വം യു പിയിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയെ മാറ്റിയേക്കുമെന്നും വിലയിരുത്തിയിരുന്നു.

Next Story