നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ യുഡിഎഫിനോട് ആവശ്യപ്പെടാന്‍ ബിജെഎസ്; ആ രണ്ട് സീറ്റുകള്‍ ഇവ
കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരതാല്പര്യമറിയിച്ച് ഭാരതീയ ജനസേന. വൈക്കം, കൊടുങ്ങല്ലൂര്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെടാനാണ് പാര്‍ട്ടി തീരുമാനം. ഫെബ്രുവരി 24ന് യുഡിഎഫ് യോഗം ചേരാനിരിക്കെയാണ് ബിഡിജെഎസ് വിട്ടുവന്നവര്‍ മത്സരസന്നദ്ധത പ്രകടമാക്കിയത്. വൈക്കത്ത് നീലകണ്ഠന് മാസ്റ്ററുടെ പേരാണ് ബിജെഎസ് മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി നിന്ന് 30000ല്‍പരം വോട്ടുകള്‍ നീലകണ്ഠന് മാസ്റ്റര്‍ നേടുകയുണ്ടായി. കൊടുങ്ങല്ലൂരില്‍ 2016ല്‍ ബിഡിജെഎസ് നേടിയ 35000 വോട്ടുകളാണ്. ഇവിടെ ബിഡിജെഎസിലെ പ്രധാനപ്പെട്ട നേതാക്കള്‍ ബിജെഎസില്‍ ചേര്‍ന്നത് ഇക്കുറി തങ്ങള്‍ക്ക് […]

കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരതാല്പര്യമറിയിച്ച് ഭാരതീയ ജനസേന. വൈക്കം, കൊടുങ്ങല്ലൂര്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെടാനാണ് പാര്‍ട്ടി തീരുമാനം. ഫെബ്രുവരി 24ന് യുഡിഎഫ് യോഗം ചേരാനിരിക്കെയാണ് ബിഡിജെഎസ് വിട്ടുവന്നവര്‍ മത്സരസന്നദ്ധത പ്രകടമാക്കിയത്.
വൈക്കത്ത് നീലകണ്ഠന് മാസ്റ്ററുടെ പേരാണ് ബിജെഎസ് മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി നിന്ന് 30000ല്‍പരം വോട്ടുകള്‍ നീലകണ്ഠന് മാസ്റ്റര്‍ നേടുകയുണ്ടായി. കൊടുങ്ങല്ലൂരില്‍ 2016ല്‍ ബിഡിജെഎസ് നേടിയ 35000 വോട്ടുകളാണ്. ഇവിടെ ബിഡിജെഎസിലെ പ്രധാനപ്പെട്ട നേതാക്കള്‍ ബിജെഎസില്‍ ചേര്‍ന്നത് ഇക്കുറി തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു.
വിശ്വകര്‍മ്മ സമുദായത്തെ പ്രതിനീധികരിക്കുന്ന നാഷണല്‍ ലേബര്‍ പാര്‍ട്ടി ബിജെഎസില്‍ ലയിക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് ആദ്യവാരം തിരുവനന്തപുരത്ത് ലയന സമ്മേളനം നടക്കും. ഇതിനിടെ എറണാകുളം ജില്ലയില്‍ ബിഡിജെഎസില്‍ നിന്നും നിരവധി നേതാക്കളും പ്രവര്‍ത്തകരും ബിജെഎസില്‍ ചേര്‍ന്നെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.
പറവൂരില്‍ 17 മണ്ഡലംപഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും ആലുവയില്‍ നിയോജകമണ്ഡലം
പ്രസിഡന്റ് അടക്കം 10 ഭാരവാഹികളും ബിജെഎസിന്റെ ഭാഗമായതായി നേതാക്കള്‍ അവകാശപ്പെട്ടു.
- TAGS:
- BDJS
- BJS
- KERALA ELECTION 2021
- UDF