Top

ബിജെഎസ് യുഡിഎഫില്‍; ചെന്നിത്തലയുടെ യാത്രയിലേക്ക് പ്രകടനമായെത്തി മുന്നണി പ്രവേശം

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിലേക്ക് കൂടുതല്‍ കക്ഷികള്‍. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് വിട്ടവര്‍ ചേര്‍ന്ന് രൂപീകരിച്ച ബിജെഎസ് യുഡിഎഫില്‍ ചേര്‍ന്നു. ചാവക്കാട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കേരളയാത്രയ്ക്കിടെയാണ് പുതിയ കക്ഷിയെ മുന്നണിയിലേക്ക് സ്വീകരിച്ചത്. സമ്മേളന നഗരിയിലേക്ക് പ്രകടനമായെത്തിയായിരുന്നു ബിജെഎസിന്റെ മുന്നണി പ്രവേശനം. സ്വീകരണ ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിഡിജെഎസ്സിന്റെ 11 ജില്ലാ കമ്മറ്റികളും 12ലധികം സമുദായ സംഘടനകളും ബിജെഎസിന് പിന്തുണ പ്രഖ്യാപിച്ചെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. […]

9 Feb 2021 10:54 AM GMT

ബിജെഎസ് യുഡിഎഫില്‍; ചെന്നിത്തലയുടെ യാത്രയിലേക്ക് പ്രകടനമായെത്തി മുന്നണി പ്രവേശം
X

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിലേക്ക് കൂടുതല്‍ കക്ഷികള്‍. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് വിട്ടവര്‍ ചേര്‍ന്ന് രൂപീകരിച്ച ബിജെഎസ് യുഡിഎഫില്‍ ചേര്‍ന്നു. ചാവക്കാട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കേരളയാത്രയ്ക്കിടെയാണ് പുതിയ കക്ഷിയെ മുന്നണിയിലേക്ക് സ്വീകരിച്ചത്. സമ്മേളന നഗരിയിലേക്ക് പ്രകടനമായെത്തിയായിരുന്നു ബിജെഎസിന്റെ മുന്നണി പ്രവേശനം. സ്വീകരണ ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിഡിജെഎസ്സിന്റെ 11 ജില്ലാ കമ്മറ്റികളും 12ലധികം സമുദായ സംഘടനകളും ബിജെഎസിന് പിന്തുണ പ്രഖ്യാപിച്ചെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.

എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിക്കാനായി ബിജെപി ഒത്തുകളിക്കുകയാണ്. എന്‍ഡിഎയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.

ബിജെഎസ്

ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് കൊച്ചിയിലാണ് പുതിയ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രഖ്യാപനം നടന്നത്. ഭാരതീയ ജനസേന എന്ന പേരിലായിരുന്നു പാര്‍ട്ടി രൂപീകരണം. മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ പാര്‍ട്ടി രൂപീകരണവേളയില്‍ സംബന്ധിച്ചിരുന്നു. എന്‍ കെ നീലകണ്ഠന്‍ മാസ്റ്റര്‍, വി ഗോപകുമാര്‍, കെ കെ ബിനു തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറിലധികം പ്രവര്‍ത്തകരാണ് യുഡിഎഫ് മുന്നണി പ്രവേശത്തിന്റെ ഭാഗമായത്.

Next Story