പാകിസ്താനും ചൈനയ്ക്കും എതിരെയുള്ള യുദ്ധത്തിന് മോദി തിയ്യതി കുറിച്ചു കഴിഞ്ഞു; ബിജെപി യുപി അദ്ധ്യക്ഷന്‍
ലഖ്നൗ: ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താനും ചൈനയുമായി എപ്പോള്‍ യുദ്ധം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചു കഴിഞ്ഞതായി ബിജെപി യുപി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്. രാമക്ഷേത്രം നിര്‍മ്മാണം ആരംഭിച്ചത് പോലെയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് പോലെ യുദ്ധത്തിന്റെ കാര്യത്തില്‍ മോദി തീരുമാനമെടുത്തെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. യുദ്ധം ആരംഭിക്കുന്ന തിയ്യതി പ്രധാനമന്ത്രി കുറിച്ചിട്ടുണ്ടെന്ന് സ്വതന്ത്ര ദേവ് പറയുന്ന വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപി എംഎല്‍എ സഞ്ജയ് യാദവിന്റെ വീട്ടില്‍ […]

ലഖ്നൗ: ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താനും ചൈനയുമായി എപ്പോള്‍ യുദ്ധം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചു കഴിഞ്ഞതായി ബിജെപി യുപി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്. രാമക്ഷേത്രം നിര്‍മ്മാണം ആരംഭിച്ചത് പോലെയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് പോലെ യുദ്ധത്തിന്റെ കാര്യത്തില്‍ മോദി തീരുമാനമെടുത്തെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
യുദ്ധം ആരംഭിക്കുന്ന തിയ്യതി പ്രധാനമന്ത്രി കുറിച്ചിട്ടുണ്ടെന്ന് സ്വതന്ത്ര ദേവ് പറയുന്ന വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപി എംഎല്‍എ സഞ്ജയ് യാദവിന്റെ വീട്ടില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഈ പരാമര്‍ശങ്ങള്‍.
എസ്പി, ബിഎസ്പി പ്രവര്‍ത്തകര്‍ തീവ്രവാദികളാണെന്നും സ്വതന്ത്ര ദേവ് സിങ് പറഞ്ഞു. സ്വതന്ത്ര ദേവ് സിങിന്റെ ഈ പരാമര്‍ശം സംസ്ഥാനത്ത് ചര്‍ച്ചയായി.
പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം വര്ദ്ധിപ്പിക്കാനാണെന്നായിരുന്നു ബിജെപി എംപി രവീന്ദ്ര ഖുശ്വാഹ ഇതിനെ കുറിച്ച് പ്രതികരിച്ചത്.
- TAGS:
- BJP
- china
- NARENDRA MODI
- Pakisthan