‘കിട്ടിയത് ഇമ്മിണി ബല്യൊരു പൂജ്യം; ഒരു എംഎല്‍എ പോലുമില്ല’; ബംഗാളിലെ സിപിഐഎമ്മിനെക്കുറിച്ച് സന്ദീപ് വാര്യര്‍
കേരളത്തിലെ ബിജെപിയുടെ തോല്‍വിക്കിടയില്‍, പശ്ചിമ ബംഗാളിലെ സിപിഐഎം പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയനാണെന്ന് സന്ദീപ് വാര്യര്‍. സിപിഎമ്മിന്റെ രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവിന്, ഏക മുഖ്യമന്ത്രിക്ക് ബംഗാളിലെ സിപിഎമ്മിന്റെ തോല്‍വിയില്‍ ഉത്തരവാദിത്വമില്ലേയെന്നാണ് സന്ദീപ് ചോദിച്ചത്. ചരിത്രത്തിലാദ്യമായി ബംഗാള്‍ നിയമസഭയില്‍ ഇടതുപക്ഷത്തിന് ഒരു എംഎല്‍എ പോലുമില്ലെന്നും മൂന്നു പതിറ്റാണ്ട് അടക്കി ഭരിച്ച സംസ്ഥാനത്ത് സിപിഎമ്മിന് കിട്ടിയത് നാലര ശതമാനം വോട്ടെന്നും സന്ദീപ് പറഞ്ഞു. സന്ദീപ് വാര്യര്‍ പറഞ്ഞത്: ”രണ്ടാം തവണയും തെരഞ്ഞെടുപ്പ് വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ […]

കേരളത്തിലെ ബിജെപിയുടെ തോല്‍വിക്കിടയില്‍, പശ്ചിമ ബംഗാളിലെ സിപിഐഎം പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയനാണെന്ന് സന്ദീപ് വാര്യര്‍. സിപിഎമ്മിന്റെ രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവിന്, ഏക മുഖ്യമന്ത്രിക്ക് ബംഗാളിലെ സിപിഎമ്മിന്റെ തോല്‍വിയില്‍ ഉത്തരവാദിത്വമില്ലേയെന്നാണ് സന്ദീപ് ചോദിച്ചത്.
ചരിത്രത്തിലാദ്യമായി ബംഗാള്‍ നിയമസഭയില്‍ ഇടതുപക്ഷത്തിന് ഒരു എംഎല്‍എ പോലുമില്ലെന്നും മൂന്നു പതിറ്റാണ്ട് അടക്കി ഭരിച്ച സംസ്ഥാനത്ത് സിപിഎമ്മിന് കിട്ടിയത് നാലര ശതമാനം വോട്ടെന്നും സന്ദീപ് പറഞ്ഞു.
സന്ദീപ് വാര്യര്‍ പറഞ്ഞത്: ”രണ്ടാം തവണയും തെരഞ്ഞെടുപ്പ് വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു. പിണറായി വിജയന് നിലവില്‍ സിപിഎമ്മിന്റെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട, ചോദ്യം ചെയ്യപ്പെടാത്ത അനിഷേധ്യനായ നേതാവും പി.ബി അംഗവും ഏക മുഖ്യമന്ത്രിയുമാണ്. പല സൈബര്‍ സഖാക്കളും നരേന്ദ്ര മോദി ് െപിണറായി എന്ന നറേറ്റീവ് ഉയര്‍ത്തിക്കൊണ്ടു വരാനൊക്കെ ശ്രമിക്കുന്നുമുണ്ട്. എല്ലാം അംഗീകരിക്കാം. കേരളത്തിലെ വിജയത്തിന്റെ പരിപൂര്‍ണ ക്രെഡിറ്റും പിണറായിക്ക് ഉള്ളതു തന്നെ.
അങ്ങനെയാണെങ്കില്‍ സിപിഎമ്മിന്റെ രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവിന്, ഏക മുഖ്യമന്ത്രിക്ക് ബംഗാളിലെ സിപിഎമ്മിന്റെ തോല്‍വിയില്‍ ഉത്തരവാദിത്വമില്ലേ? 22 സീറ്റുണ്ടായിരുന്ന ബംഗാളില്‍ കോണ്‍ഗ്രസിനോട് കൂട്ടു ചേര്‍ന്ന് മത്സരിച്ചിട്ടു കൂടി കിട്ടിയത് ഇമ്മിണി ബല്യൊരു പൂജ്യമാണ്. ചരിത്രത്തിലാദ്യമായി ബംഗാള്‍ നിയമസഭയില്‍ ഇടതുപക്ഷത്തിന് ഒരു എംഎല്‍എ പോലുമില്ല. മൂന്നു പതിറ്റാണ്ട് അടക്കി ഭരിച്ച സംസ്ഥാനത്ത് സിപിഎമ്മിന് കിട്ടിയത് നാലര ശതമാനം വോട്ട്.
ബംഗാളിലെ നിങ്ങളുടെ അവസ്ഥ പരിഗണിച്ചാല്‍ കേരളത്തിലെ ബിജെപിക്ക് സംഭവിച്ച നഷ്ടം തുലോം കുറവാണ്. എസ്ഡിപിഐ അടക്കമുള്ള മത തീവ്രവാദികളുടെ വോട്ട് പരസ്യമായി ഇരന്ന് വാങ്ങിയും ചിലയിടത്ത് കോണ്‍ഗ്രസിനും ലീഗിനുമെല്ലാം വോട്ട് മറിച്ചും ബിജെപിയെ പരാജയപ്പെടുത്തിയതിന്റെ പോരിശ പാടുന്ന പിണറായി, വംഗനാട്ടില്‍ പട്ടട കത്തിയമരുന്ന സ്വന്തം പാര്‍ട്ടിയുടെ കാര്യം കൂടിയൊന്ന് പറയണം. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തില്‍ ചായയും അണ്ടിപ്പരിപ്പും കഴിച്ചിരുന്ന ഏതെങ്കിലും മാധ്യമ പ്രവര്ത്തകന് ഇക്കാര്യം ചോദിക്കുമെന്ന് പ്രതീക്ഷിച്ചു. എവിടെ ? കടക്ക് പുറത്ത്..”