പെഗാസസ് ചര്‍ച്ച തടഞ്ഞ് ബിജെപി; ട്വിറ്ററിലൂടെ നേതാക്കളുടെ തെറിവിളി
പെഗാസസില്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ ചര്‍ച്ച തടഞ്ഞ് ബി ജെ പി. മതിയായ അംഗങ്ങള്‍ ഹാജരായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പെഗാസസ് ചര്‍ച്ച നടത്താനാകാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരുര്‍ അധ്യക്ഷനായ പാര്‍ലമെന്ററി കമ്മിറ്റി പിരിഞ്ഞത്. നേരത്തെ 30 അംഗ പാര്‍ലമെന്ററി കമ്മിറ്റിയില്‍ പെഗാസസ് സംബന്ധിച്ച് എല്ലാ സംശയങ്ങള്‍ക്കും ഉത്തരം തേടുമെന്ന് ശശി തരൂര്‍ അറിയിച്ചിരുന്നു. ഐ ടി, ഇലക്ട്രോണിക്സ്, ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരേയും യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വിട്ടുനില്‍ക്കുകയായിരുന്നു. പെഗാസസില്‍ കൂടുതല്‍ […]
29 July 2021 12:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പെഗാസസില്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ ചര്‍ച്ച തടഞ്ഞ് ബി ജെ പി. മതിയായ അംഗങ്ങള്‍ ഹാജരായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പെഗാസസ് ചര്‍ച്ച നടത്താനാകാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരുര്‍ അധ്യക്ഷനായ പാര്‍ലമെന്ററി കമ്മിറ്റി പിരിഞ്ഞത്. നേരത്തെ 30 അംഗ പാര്‍ലമെന്ററി കമ്മിറ്റിയില്‍ പെഗാസസ് സംബന്ധിച്ച് എല്ലാ സംശയങ്ങള്‍ക്കും ഉത്തരം തേടുമെന്ന് ശശി തരൂര്‍ അറിയിച്ചിരുന്നു.
ഐ ടി, ഇലക്ട്രോണിക്സ്, ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരേയും യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വിട്ടുനില്‍ക്കുകയായിരുന്നു. പെഗാസസില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് തടസ്സം സൃഷ്ടിക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യമെന്ന് വിലയിരുത്തുന്നു.
യോഗത്തിനിടെ കമ്മിറ്റിയിലെ ബി ജെ പി, തൃണമൂല്‍ അംഗങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് ബി ജെ പി അംഗം നിഷികാന്ത് ദുബെയും തൃണമൂലിന്റെ മഹ്വാ മോയിത്രയും പരസ്പരം ചളിവാരിയെറിഞ്ഞ് ട്വിറ്ററിലൂടെയും യോഗവുമായി ബന്ധപ്പെട്ട നടന്ന സംഭവങ്ങളില്‍ കൊമ്പുകോര്‍ത്തു. യോഗത്തില്‍ മോയിത്ര വടക്കേ ഇന്ത്യക്കാരെ അപമാനിച്ചെന്നും തന്നെ ബിഹാറി ഗുണ്ടയെന്ന് വിളിച്ചതായും നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു. ചരിത്രത്തില്‍ ഇതാദ്യമായാണ് പാര്‍ലമെന്ററി കമ്മിറ്റി യോഗത്തില്‍ അംഗങ്ങള്‍ പങ്കെടുക്കാത്തതിരിക്കുന്നത്.
അതേസമയം യോഗത്തില്‍ പങ്കെടുക്കാത്തതിന് ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. അതിനിടെ യോഗത്തില്‍ എത്തിച്ചേരാത്ത ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാനുള്ള തീരുമാനത്തെ ബി ജെ പി എം പിമാര്‍ എതിര്‍ത്തു.