ഡയലോഗുകളും കൊട്ടിഘോഷങ്ങളും വെറുതെയായി; തിരുവനന്തപുരം പ്രതീക്ഷകള്‍ തകര്‍ന്ന നിരാശയില്‍ ബിജെപി
തലസ്ഥാന നഗരം പിടിച്ചെടുക്കാമെന്ന പ്രതീക്ഷകള്‍ തകര്‍ന്നത് ബിജെപിക്ക് തിരിച്ചടിയായി. കോണ്‍ഗ്രസ് സിപിഐഎം കൂട്ടുകെട്ടെന്ന് ആരോപിച്ചു പരാജയം മറയ്ക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. രാജ്യമൊട്ടാകെ ഉറ്റു നോക്കിയ തെരഞ്ഞെടുപ്പാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേത്. ഹൈദരാബാദിലെ മുന്നേറ്റത്തിന്റെ ചുവട് പിടിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനും പിടിച്ചെടുക്കാം എന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ കോര്‍പറേഷനില്‍ ഒരു സീറ്റ് കൂടിയാതല്ലാതെ അട്ടിമറി വിജയം എന്ന സ്വപ്നം ബിജെപിക്ക് അന്യമായി. ബിജെപി സംസ്ഥാന സെക്രട്ടറിയായ എസ് സുരേഷ് ഒരേയൊരു സിറ്റിംഗ് സീറ്റായ വെങ്ങാനൂര്‍ ഡിവിഷണില്‍ തോറ്റത്തും ബിജെപിക്ക് തിരിച്ചടിയായി. […]

തലസ്ഥാന നഗരം പിടിച്ചെടുക്കാമെന്ന പ്രതീക്ഷകള്‍ തകര്‍ന്നത് ബിജെപിക്ക് തിരിച്ചടിയായി. കോണ്‍ഗ്രസ് സിപിഐഎം കൂട്ടുകെട്ടെന്ന് ആരോപിച്ചു പരാജയം മറയ്ക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
രാജ്യമൊട്ടാകെ ഉറ്റു നോക്കിയ തെരഞ്ഞെടുപ്പാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേത്. ഹൈദരാബാദിലെ മുന്നേറ്റത്തിന്റെ ചുവട് പിടിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനും പിടിച്ചെടുക്കാം എന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ കോര്‍പറേഷനില്‍ ഒരു സീറ്റ് കൂടിയാതല്ലാതെ അട്ടിമറി വിജയം എന്ന സ്വപ്നം ബിജെപിക്ക് അന്യമായി. ബിജെപി സംസ്ഥാന സെക്രട്ടറിയായ എസ് സുരേഷ് ഒരേയൊരു സിറ്റിംഗ് സീറ്റായ വെങ്ങാനൂര്‍ ഡിവിഷണില്‍ തോറ്റത്തും ബിജെപിക്ക് തിരിച്ചടിയായി. കോര്പ്പറേഷണില് 35 സീറ്റ് നേടിയ ബിജെപിയുടെ വിജയ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചത് ഇടത് വലത് കക്ഷികളുടെ ഒത്തുകളിയെന്നാണ് കെ സുരേന്ദ്രന്റെ വാദം.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ശക്തമായി നേരിടുമെന്നും സുരേന്ദ്രന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപിക്ക് പ്രതീക്ഷിച്ച വിജയം തിരുവനന്തപുരത്ത് നേടുവാന്‍ സാധിച്ചില്ലെങ്കിലും സംസ്ഥാനതാക്കെയുള്ള പാര്‍ട്ടിയുടെ പ്രകടനം നേതാക്കള്‍ക്ക് ആശ്വാസകരമാണ്. ബിജെപിയെ ഒരു വെല്ലുവിളിയായി തന്നെ മറ്റ് പാര്‍ട്ടി നേതാക്കളും ചൂണ്ടിക്കാട്ടുന്നു. ഈ ഫലം നിയമസഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടു തന്നെ അറിയണം.
കേവലഭൂരിപക്ഷം നേടിയാണ് ഇടതുമുന്നണി തിരുവനന്തപുരം കോര്പ്പറേഷന് ഭരണം നിലനിര്‍ത്തിയത്. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ സ്വന്തമാക്കിയ മേല്‍ക്കെ അത് പൂര്‍ത്തിയാകുമ്പോഴും എല്‍ഡിഎഫ് കൈവിടാതെ കാത്തു. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്കക്ഷിയായി കോര്പ്പറേഷന് ഭരിച്ച ഇടതുമുന്നണി ഇത്തവണ കേവലഭൂരിപക്ഷം സ്വന്തമാക്കിയാണ് അധികാരത്തുടര്‍ച്ച നേടിയെടുത്തത്. ആകെയുള്ള 100 ല്‍ 52 സീറ്റുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കി.
2015ല്‍ പിന്നിലേക്ക് പോയ മേഖകളിലൊക്കെ മുന്നേറ്റം ഉണ്ടാക്കാന്‍ ഇടതിന് കഴിഞ്ഞു. സിറ്റിംഗ് സീറ്റുകള്‍ ചിലത് കൈവിട്ടും അതിെേലറ പിടിച്ചെടുത്തുമാണ് മിന്നും വിജയം കരസ്ഥമാക്കിയത്. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും അപ്രമാദിത്വം നിലനിര്‍ത്തി.. നഗരഹൃദയത്തില്‍ വന്‍മുന്നേറ്റമുണ്ടാക്കി. നേമത്ത് മാത്രമാണ് നിറം മങ്ങിയത്. നിലവിലെ മേയര്‍ കെ ശ്രീകുമാര്‍ കരിക്കകത്ത് ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ പരാജയപ്പെട്ടു. ഇത്തവണ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന എജി ഒലീന സിറ്റിംഗ് സീറ്റായ കുന്നുകുഴിയിലും എസ് പുഷ്പലത നെടുങ്കാട് വാര്‍ഡിലും തോല്‍വിയറിഞ്ഞു.
അധികാരം നേടി ചരിത്രം കുറിക്കാനിറങ്ങിയ ബിജെപിക്ക് പക്ഷെ നിലവിലെ അവസ്ഥയില്‍ നിന്ന് ഒരിഞ്ച് മുന്നോട്ടു പോകാനായില്ല. കഴിഞ്ഞ തവണത്തെ സീറ്റുകള്‍ കുറയാതെ കാത്തു എന്നതാണ് വലിയ ആശ്വാസം. സിറ്റിംഗ് അസംബ്ലി മണ്ഡലമായ നേമത്ത് മാത്രമാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഈ മേഖലയില്‍ 14 സീറ്റുകള്‍ നേടി. മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും തിരിച്ചടി നേരിട്ടു. നഗരഹൃദയത്തിലും ശരാശരി നേട്ടം മാത്രം. നഷ്ടപ്പെട്ടതിന ആനുപാതികമായി സീറ്റുകള്‍ പിടിച്ചെടുക്കാനും കഴിഞ്ഞതാണ് വലിയ കോട്ടമുണ്ടാക്കാതെ ബിജെപിയെ കാത്തത്.
കഴിഞ്ഞ തവണത്തെ 21 സീറ്റ് വീണ്ടും കുറഞ്ഞ് 10 ആയി. 2010 ല്‍ 40 സീറ്റുകള്‍ സ്വന്തമാക്കിയ യുഡിഎഫ് ഒരു ദശാബ്ദം കൊണ്ട് അതിന്റെ നാലിലൊന്ന് സീറ്റിലേക്കാണ് നിലംപതിച്ചത്. നഗര-തീരമേഖലകളിലെല്ലാം യുഡിഎഫിനെയും കോണ്‍ഗ്രസിനേയും ജനം കൈവിട്ടു. കഴിഞ്ഞ തവണ യുഡിഎഫിന്റെ തകര്‍ച്ച ബിജെപിക്ക് വളമായെങ്കില്‍ ഇത്തവണ അത് എല്ഡിഎഫിനായെന്ന വ്യത്യാസം മാത്രം. രണ്ട് മുന്നണികളുടേയും തേരോട്ടത്തില്‍ യുഡിഎഫ് തലസ്ഥാന നഗരയില്‍ അപ്രസക്തമാവുകയാണ്.