ലൈംഗീക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ഡി കെ ശിവകുമാര്‍ എന്ന് ബിജെപി നേതാവ് ജാര്‍ക്കിഹോളി; അദ്ദേഹത്തിന് മനോവിഭ്രാന്തിയെന്ന് ഡി കെ, പരാതിയില്‍ ഉറച്ച് യുവതി
ബംഗളൂരു: തനിക്കെതിരായ ലൈംഗീകദൃശ്യങ്ങള് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഡി കെ ശിവകുമാറെന്ന് ലൈംഗീകാരോപണത്തെ തുടര്‍ന്ന് രാജിവെച്ച ബിജെപി മന്ത്രി രമേശ് ജാര്‍ക്കിഹോളി. തന്നെ അപമാനിതനാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ജാര്‍ക്കിഹോളി ആരോപിച്ചു. എന്നാല്‍ ജാര്‍ക്കിഹോളിക്ക് മനോവിഭ്രാന്തിയാണെന്ന് പ്രതികരിച്ചുകൊണ്ട് ഡികെ ശിവകുമാറും രംഗത്തെത്തി. ജാര്‍ക്കിഹോളിക്ക് മനോവിഭ്രാന്തിയാണ്. അയാള്‍ക്ക് തോന്നുന്ന കാര്യങ്ങളാണ് അയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നുമായിരുന്നു ജാര്‍ക്കിഹോളിക്ക് മറുപടിയായി ഡികെഎസ് നല്‍കിയത്. സംസ്ഥാനത്ത് ഭരണത്തിലുള്ള ബിജെപി സര്‍ക്കാര്‍ സത്യം തെളിയിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാര്‍ക്കിഹോളിക്കെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ജാര്‍ക്കിഹോളി തന്നെയും തന്റെ കുടുംബത്തെയും […]

ബംഗളൂരു: തനിക്കെതിരായ ലൈംഗീകദൃശ്യങ്ങള് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഡി കെ ശിവകുമാറെന്ന് ലൈംഗീകാരോപണത്തെ തുടര്‍ന്ന് രാജിവെച്ച ബിജെപി മന്ത്രി രമേശ് ജാര്‍ക്കിഹോളി. തന്നെ അപമാനിതനാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ജാര്‍ക്കിഹോളി ആരോപിച്ചു. എന്നാല്‍ ജാര്‍ക്കിഹോളിക്ക് മനോവിഭ്രാന്തിയാണെന്ന് പ്രതികരിച്ചുകൊണ്ട് ഡികെ ശിവകുമാറും രംഗത്തെത്തി.
ജാര്‍ക്കിഹോളിക്ക് മനോവിഭ്രാന്തിയാണ്. അയാള്‍ക്ക് തോന്നുന്ന കാര്യങ്ങളാണ് അയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നുമായിരുന്നു ജാര്‍ക്കിഹോളിക്ക് മറുപടിയായി ഡികെഎസ് നല്‍കിയത്. സംസ്ഥാനത്ത് ഭരണത്തിലുള്ള ബിജെപി സര്‍ക്കാര്‍ സത്യം തെളിയിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാര്‍ക്കിഹോളിക്കെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ജാര്‍ക്കിഹോളി തന്നെയും തന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ച് യുവതി വീണ്ടും രംഗത്തെത്തി. താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുകയാണെന്നും അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി ജാര്ക്കിഹോളിയായിരിക്കുമെന്നും യുവതി വ്യക്തമാക്കി. വീഡിയോയിലൂടെയായിരുന്നു യുവതിയുടെ പ്രതികരണം.
കെപിടിസിഎലില് ജോലി വാഗ്ദാനം ചെയ്ത് 25കാരിയായ യുവതിയെ നിരവധി തവണ മന്ത്രി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ബിജെപി മന്ത്രി രമേശ് ജാര്‍ക്കിഹോളി രാജിവെച്ചത്. ഇതുമായി ബന്ധപ്പെട്ട വീഡിയോകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജാര്‍ക്കിഹോളിയുടെ രാജി. ജോലി വാഗ്ദാനം ചെയ്ത് മന്ത്രി തന്നെ വഞ്ചിച്ചുവെന്നും മന്ത്രിയും കൂട്ടരും തനിക്കും തന്റെ കുടുംബത്തിനും ഭീഷണിയുയര്‍ത്തുകയാണെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ബംഗളൂരു പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഐപിസി സെക്ഷന്‍ 376സി 354എ, 504, 417, 67 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.