Top

വാക്‌സിന്‍ വാഗ്ദാനം ചട്ടലംഘനമല്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍; ഇ സി ബിജെപിയുടെ ബ്രാഞ്ച് ആയി മാറിയെന്ന് ശിവസേന

കേന്ദ്രം നടത്തിയത് അധികാരത്തിന്റെ ദുര്‍വിനിയോഗമാണെന്നും ബീഹാറിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് പറയുന്നത് വിവേചനപരമായ പ്രസ്താവനയാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് ഗോഖലെ കമ്മീഷന് പരാതി നല്‍കിയത്.

31 Oct 2020 6:13 AM GMT

വാക്‌സിന്‍ വാഗ്ദാനം ചട്ടലംഘനമല്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍; ഇ സി ബിജെപിയുടെ ബ്രാഞ്ച് ആയി മാറിയെന്ന് ശിവസേന
X

ബീഹാറില്‍ എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിനെത്തിക്കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ചട്ടലംഘനമായി പരിഗണിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബീഹാറിലുളളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ബിജെപി പ്രകടനപത്രികയില്‍ പറഞ്ഞത് ചൂണ്ടിക്കാട്ടിയുള്ള പരാതി പരിഗണിച്ചശേഷമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. വാക്‌സിന്‍ വാഗ്ദാനം ദേശീയതലത്തില്‍ വിവാദമായ പശ്ചാത്തലത്തില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ നല്‍കിയ പരാതി പരിഗണിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ യാതൊരു ലംഘനവും ബിജെപി നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.


കേന്ദ്രം നടത്തിയത് അധികാരത്തിന്റെ ദുര്‍വിനിയോഗമാണെന്നും ബീഹാറിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് പറയുന്നത് വിവേചനപരമായ പ്രസ്താവനയാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് ഗോഖലെ കമ്മീഷന് പരാതി നല്‍കിയത്. ജനങ്ങള്‍ക്ക് ആവശ്യമായ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചുനടപ്പിലാക്കാനുള്ള സ്വാതന്ത്രം ഭരണഘടനയിലെ നിര്‍ദേശകതത്വങ്ങള്‍ പ്രകാരം സ്റ്റേറ്റിനുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.


അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ബ്രാഞ്ച് മാത്രമായി മാറിയെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് അഭിപ്രായപ്പെട്ടു. വാക്‌സിന്‍ വാഗ്ദാനം ചട്ടലംഘനമല്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ചൂണ്ടിക്കാട്ടി ഇവരില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Next Story

Popular Stories