കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പുനഃപരിശോധിക്കുമെന്ന് ദിഗ്വിജയ് സിംങ്; സംഭാഷണം പാക് മാധ്യമപ്രവര്ത്തകനോടെന്ന് ആരോപിച്ച് ബിജെപി
370ാം വകുപ്പ് അസാധുവാക്കിയതും ജമ്മുകാശ്മീരിന്റെ പ്രത്യേക സംസ്ഥാനപദവി എടുത്തുകളഞ്ഞതും കോണ്‍ഗ്രസ് പുനഃപരിശോധനയക്ക് വിധേയമാക്കുമെന്ന് ദിഗ്വിജയ് സിംങ്. ക്ലബ്ഹൗസ് സംഭാഷത്തിനിടെയാണ് ദിഗ്വിജയ് സിംങ് 370ാം വകുപ്പ് അസാധുവാക്കിയതും ജമ്മുകാശ്മീരിന്റെ പ്രത്യേക സംസ്ഥാനപദവി എടുത്തുകളഞ്ഞതും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പുനഃപ്പരിശോധിക്കുമെന്ന് അഭിപ്രായപ്പെട്ടത്. തീര്‍ത്തും ദുഃഖകരമായ തീരുമാനമെന്നാണ് കാശ്മീര്‍ വിഷയം സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംങ്് സംഭാഷണത്തില്‍ പരാമര്‍ശം നടത്തിയത്. സിംങിന്റെ സംഭാഷണത്തിന്റെ ചെറിയൊരുഭാഗമാണ് സാമൂഹമാധ്യമങ്ങളില്‍ വന്നത്. ‘370ാം വകുപ്പ് റദ്ദാക്കിയതും ജമ്മുകാശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി ഇല്ലാതാക്കിയതും ദുഃഖകരമായ […]
12 Jun 2021 8:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

370ാം വകുപ്പ് അസാധുവാക്കിയതും ജമ്മുകാശ്മീരിന്റെ പ്രത്യേക സംസ്ഥാനപദവി എടുത്തുകളഞ്ഞതും കോണ്‍ഗ്രസ് പുനഃപരിശോധനയക്ക് വിധേയമാക്കുമെന്ന് ദിഗ്വിജയ് സിംങ്. ക്ലബ്ഹൗസ് സംഭാഷത്തിനിടെയാണ് ദിഗ്വിജയ് സിംങ് 370ാം വകുപ്പ് അസാധുവാക്കിയതും ജമ്മുകാശ്മീരിന്റെ പ്രത്യേക സംസ്ഥാനപദവി എടുത്തുകളഞ്ഞതും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പുനഃപ്പരിശോധിക്കുമെന്ന് അഭിപ്രായപ്പെട്ടത്.
തീര്‍ത്തും ദുഃഖകരമായ തീരുമാനമെന്നാണ് കാശ്മീര്‍ വിഷയം സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംങ്് സംഭാഷണത്തില്‍ പരാമര്‍ശം നടത്തിയത്. സിംങിന്റെ സംഭാഷണത്തിന്റെ ചെറിയൊരുഭാഗമാണ് സാമൂഹമാധ്യമങ്ങളില്‍ വന്നത്.
‘370ാം വകുപ്പ് റദ്ദാക്കിയതും ജമ്മുകാശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി ഇല്ലാതാക്കിയതും ദുഃഖകരമായ തീരുമാനമെന്നാണ് ഞാന്‍ പറയുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി തീര്‍ച്ചയായും പ്രശ്നം പുന;പരിശോധിക്കും’ എന്നാണ് സിംങ് സംഭാഷണത്തില്‍ വിശദമാക്കുന്നത്.
അതിനിടെ ദിഗ്വിജയ് സിംങ് സംഭാഷണം നടത്തിയത് പാകിസ്താന് വംശജനായ മാധ്യമപ്രവര്ത്തകനോടായിരുന്നുവെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. പാകിസ്ഥാനുമായി കരാറിലേര്‍പ്പെട്ട് സിംങ് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവും ബിജെപി ഉയര്‍ത്തിയിട്ടുണ്ട്. തുടര്‍ന്ന് സിംങിന്റെ സംഭാഷണം സംബന്ധിച്ച് പ്രസ്താവന ഇറക്കാന്‍ സോണിയ ഗാന്ധിയോടും രാഹുലിനോടും ബി ജെ പി വക്താവ് സാംബിത് പാത്ര ആവശ്യപ്പെട്ടു.
അതേസമയം നിരക്ഷരകൂട്ടത്തിന് ‘ചെയ്യും’, ‘പരിഗണിക്കും’ എന്നീ വാക്കുകള്‍ തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവില്ലെന്ന് സിംങ് ബിജെപിയുടെ ആരോപണത്തെ പരിഹസിച്ചു.