Top

ബിരിയാണിക്കാശ് ചോദിച്ച കടയുടമയ്ക്ക് നേരെ വര്‍ഗ്ഗീയ ലഹളയുണ്ടാക്കുമെന്ന് അമിത് ഷായുടെ പേരില്‍ ഭീഷണി; ബിജെപി നേതാക്കള്‍ അറസ്റ്റില്‍

ബിരിയാണി കഴിച്ചതിന്റെ പണം ചോദിച്ച കടയുടമയെ വര്‍ഗ്ഗീയ ലഹളയുണ്ടാക്കുമെന്ന് അമിത് ഷായുടെ പേരില്‍ ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കളെ ചെന്നൈയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

14 Jan 2021 4:11 AM GMT

ബിരിയാണിക്കാശ് ചോദിച്ച കടയുടമയ്ക്ക് നേരെ വര്‍ഗ്ഗീയ ലഹളയുണ്ടാക്കുമെന്ന് അമിത് ഷായുടെ പേരില്‍ ഭീഷണി; ബിജെപി നേതാക്കള്‍ അറസ്റ്റില്‍
X

ബിരിയാണി കഴിച്ചതിന്റെ പണം ചോദിച്ച കടയുടമയെ വര്‍ഗ്ഗീയ ലഹളയുണ്ടാക്കുമെന്ന് അമിത് ഷായുടെ പേരില്‍ ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കളെ ചെന്നൈയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ഐസ്ഹൗസ് സ്ട്രീറ്റിലുള്ള ഹോട്ടലില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കഴിച്ച ബിരിയാണിയുടെ പണം ആവശ്യപ്പെട്ടപ്പോള്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹായിയെ വിളിക്കുമെന്നും കലാപമുണ്ടാക്കി കൊല്ലുമെന്നും പറഞ്ഞായിരുന്നു ഹോട്ടല്‍ ഉടമയെ ബിജെപി പ്രവര്‍ത്തകരായ മൂവര്‍ സംഘം ഭീഷണിപ്പെടുത്തിയത്.

തുടര്‍ന്ന് മുഹമ്മദ് അബൂബക്കര്‍ എന്ന ഹോട്ടല്‍ ഉടമ പൊലീസിനെ വിവരമറിയിക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബിജെപി ട്രിപ്ലിക്കന്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറി ഭാസ്‌കര്‍, പ്രസിഡന്റ് പുരുഷോത്തമന്‍, ഇരുവരുടെയും സുഹൃത്ത് സൂര്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലുടമയ്‌ക്കെതിരെ വധഭീഷണി മുഴക്കി കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചെന്നതാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്.

രാത്രി ഏറെ വൈകിയായിരുന്നു ഇവര്‍ മുഹമ്മദ് അബൂബക്കറിന്റെ ഹോട്ടലില്‍ എത്തുന്നത്. ഹോട്ടല്‍ അടച്ചു എന്ന് പറഞ്ഞെങ്കിലും ഇവര്‍ നിര്‍ബന്ധിച്ച് ഭക്ഷണം പാകം ചെയ്യിക്കുകയായിരുന്നു. തുടര്‍ന്നാണ് കഴിച്ച ബിരിയാണിയുടെ പണം ചോദിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ കലാപം അഴിച്ചുവിടുമെന്ന് പറയുകയും താന്‍ വിളിച്ചാല്‍ ഇവിടെ വര്‍ഗ്ഗീയ കലാപം അഴിച്ചുവിടാന്‍ നിരവധിപേര്‍ അണിനിരക്കുമെന്നുമായിരുന്നു പ്രതികളുടെ ഭീഷണി.

Next Story