Top

‘ഈ പാർട്ടിയെ വിശ്വസിച്ചത് തെറ്റായിപ്പോയി’; ബംഗാളില്‍ ഓട്ടോറിക്ഷയില്‍ മൈക്ക് കെട്ടി ബിജെപി പ്രവര്‍ത്തകരുടെ മാപ്പ് അഭ്യര്‍ത്ഥന

കൊല്‍ക്കത്ത: മുകുള്‍ റോയ് ഉള്‍പ്പെടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പാളയത്തിലേക്ക് ചേക്കേറിയ പല നേതാക്കളും തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. മിക്കവര്‍ക്കും മമത ബാനര്‍ജി മാപ്പ് നല്‍കി കഴിഞ്ഞു. ദീദിക്കെതിരായ പടനയിച്ചവര്‍ കൂട്ടത്തോടെ തിരിച്ചെത്തുന്നവര്‍ ബിജെപിയില്‍ ചേര്‍ന്നത് അബദ്ധമായെന്ന് തുറന്നു സമ്മതിക്കുകയും ചെയ്തു കഴിഞ്ഞു. നേതാക്കള്‍ക്കിടയില്‍ മാത്രമല്ല തിരിച്ചുവരവ് ട്രെന്‍ഡാകുന്നത്, പാര്‍ട്ടി വിട്ട സാധാരണക്കാരും, ബിജെപി പ്രവര്‍ത്തകരും കൂട്ടത്തോടെ തൃണമൂലിലേക്ക് എത്തുകയാണ്. ഇ-ഓട്ടോറിക്ഷയില്‍ മൈക്ക് കെട്ടി ചിലര്‍ ജനങ്ങളോട് മാപ്പ് അഭ്യര്‍ത്ഥിച്ച് രംഗത്തുവന്നു. ‘തൃണമൂലില്‍ നിന്ന് രാജിവെക്കാന്‍ പാടില്ലായിരുന്നു. […]

13 Jun 2021 4:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഈ പാർട്ടിയെ വിശ്വസിച്ചത് തെറ്റായിപ്പോയി’; ബംഗാളില്‍ ഓട്ടോറിക്ഷയില്‍ മൈക്ക് കെട്ടി ബിജെപി പ്രവര്‍ത്തകരുടെ മാപ്പ് അഭ്യര്‍ത്ഥന
X

കൊല്‍ക്കത്ത: മുകുള്‍ റോയ് ഉള്‍പ്പെടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പാളയത്തിലേക്ക് ചേക്കേറിയ പല നേതാക്കളും തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. മിക്കവര്‍ക്കും മമത ബാനര്‍ജി മാപ്പ് നല്‍കി കഴിഞ്ഞു. ദീദിക്കെതിരായ പടനയിച്ചവര്‍ കൂട്ടത്തോടെ തിരിച്ചെത്തുന്നവര്‍ ബിജെപിയില്‍ ചേര്‍ന്നത് അബദ്ധമായെന്ന് തുറന്നു സമ്മതിക്കുകയും ചെയ്തു കഴിഞ്ഞു. നേതാക്കള്‍ക്കിടയില്‍ മാത്രമല്ല തിരിച്ചുവരവ് ട്രെന്‍ഡാകുന്നത്, പാര്‍ട്ടി വിട്ട സാധാരണക്കാരും, ബിജെപി പ്രവര്‍ത്തകരും കൂട്ടത്തോടെ തൃണമൂലിലേക്ക് എത്തുകയാണ്.

ഇ-ഓട്ടോറിക്ഷയില്‍ മൈക്ക് കെട്ടി ചിലര്‍ ജനങ്ങളോട് മാപ്പ് അഭ്യര്‍ത്ഥിച്ച് രംഗത്തുവന്നു. ‘തൃണമൂലില്‍ നിന്ന് രാജിവെക്കാന്‍ പാടില്ലായിരുന്നു. ബിജെപിയെ വിശ്വസിച്ചത് തെറ്റായിപ്പോയെന്നും ജനങ്ങളെല്ലാം തങ്ങളോട് മാപ്പ് തരണമെന്നും’ ഇ-റിക്ഷാ തൊഴിലാളികളായ ചിലര്‍ അനൗണ്‍സ്‌മെന്റില്‍ അഭ്യര്‍ത്ഥിച്ചു. ബംഗാളിലെ നാലിലധികം ജില്ലകളില്‍ ഇത്തരത്തില്‍ മാപ്പ് അഭ്യര്‍ത്ഥിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം ഹിന്ദി ഹൃദയ ഭൂമികയിൽ നിന്ന് പുറത്തേക്ക് ചുവടുവെക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായി മുകുൾ റോയിയുടെ തൃണമൂലിലേക്കുള്ള മടക്കം. റോയിയോടൊപ്പം നിരവധി പേരാണ് മാതൃസംഘടനയായ തൃണമൂലിലേക്ക് ബി ജെ പിയിൽ നിന്ന് മടങ്ങിപ്പോകാൻ ബംഗാളിൽ തയ്യാറെടുക്കുന്നത്. ബി ജെ പിയുടെ ഹിന്ദുത്വ ആശയങ്ങൾക്ക് ഹിന്ദിഭൂമിയിൽ നിന്ന് പുറത്തുകടന്നാൽ വേണ്ടത്ര വേരുപിടിക്കാൻ കഴിയുന്നില്ലെന്നാണ് ബംഗാളിലെ സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങൾ നൽകുന്ന സൂചന.

ബി ജെ പിയിലേക്ക് പുതുതായി വന്നുചേരുന്നവർ ഹിന്ദുത്വ ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരല്ല. അതുകൊണ്ട് തന്നെ ആശയപരമായ ഉത്തരവാദിത്വം അവർക്ക് പാർട്ടിയോട് ഇല്ലായെന്നതാണ് ബംഗാൾ നൽകുന്ന പാഠം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പാർട്ടിയുടെ 2014 ലോക്സഭാ തെരഞ്ഞെടുപ്പിലെ കടന്നുകയറ്റവും ഇതിൽ നിന്നും മാറിനിൽക്കുന്നതല്ല. മറ്റു രാഷ്ട്രീയ പാർട്ടികളിലെ പ്രവർത്തകരും നേതാക്കളുമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പാർട്ടിയുടെ വിജയത്തിന് ആക്കം കൂട്ടിയത്. 2019 തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന ബി ജെ പി വൈസ് പ്രസിഡന്റുമാരുടെ പട്ടിക തന്നെ പാർട്ടിയുടെ കടന്നുകയറ്റമോഹങ്ങളുടെ ഉദാഹരണമാണ്.

Next Story

Popular Stories