ഗുജറാത്ത് ബിജെപിയില്‍ കൂട്ടരാജി; ആംആദ്മിയിലേക്ക് ചേക്കേറിയത് പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകര്‍
ഗുജറാത്തില്‍ ബിജെപിയില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടമായി ആംആദ്മിയിലേക്ക്. മുപ്പത്തിയഞ്ചോളം യുവ നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പുറത്തുപോയതിന് പിന്നാലെയാണ് കൂട്ടരാജി. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമായി 300ല്‍ അധികം പ്രവര്‍ത്തകരാണ് ബിജെപിയില്‍ നിന്നും ആംആദ്മിയിലേക്ക് ചേക്കേറിയത്. ഇത് പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച്ച മാത്രം 200 പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടു. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനം എന്ന നിലയില്‍ ഈ കൂടുമാറ്റത്തിന് രാഷ്ട്രീയമായി ഏറെ പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജിവെച്ചിരിക്കുന്ന പ്രവര്‍ത്തകര്‍ എല്ലാം തന്നെ […]
8 Jun 2021 9:57 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഗുജറാത്തില്‍ ബിജെപിയില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടമായി ആംആദ്മിയിലേക്ക്. മുപ്പത്തിയഞ്ചോളം യുവ നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പുറത്തുപോയതിന് പിന്നാലെയാണ് കൂട്ടരാജി. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമായി 300ല്‍ അധികം പ്രവര്‍ത്തകരാണ് ബിജെപിയില്‍ നിന്നും ആംആദ്മിയിലേക്ക് ചേക്കേറിയത്. ഇത് പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച്ച മാത്രം 200 പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടു. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനം എന്ന നിലയില്‍ ഈ കൂടുമാറ്റത്തിന് രാഷ്ട്രീയമായി ഏറെ പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജിവെച്ചിരിക്കുന്ന പ്രവര്‍ത്തകര്‍ എല്ലാം തന്നെ പത്ത് വര്‍ഷത്തോളമായി പാര്‍ട്ടിയിലെ സജീവ മുഖങ്ങളായിരുന്നു.
വിഷയത്തെക്കുറിച്ച് പഠിക്കുവാനും രാജിയെപറ്റി അന്വേഷിക്കുവാനും സൂററ്റ് സിറ്റി ബിജെപി പ്രസിഡന്റ് നിരഞ്ജന് യൂത്ത് സെല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിവിട്ട് ആംദ്മിയില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ യുവ നേതാക്കാളാണെന്ന് എഎപി വക്താവ് യോഗേഷ് ജദുവാനി പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ചവെയ്ക്കുന്നതെന്നാണ് ബിജെപി വിട്ട വിപുല്‍ ശാഖിയയുടെ പ്രതികരണം.
ALSO READ: കൊടിക്കുന്നിലും പിടി തോമസും സിദ്ധിഖും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍; കെ വി തോമസിനെ ഒഴിവാക്കി