Top

കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ അസഭ്യ കമന്റെന്ന് പരാതി; പ്രവാസിയുടെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ അസഭ്യ പരാമര്‍ശം നടത്തിയ പ്രവാസിയുടെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച്. അജിനാസ് അജ്‌നാസ് എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഉടമയുടെ വീട്ടിലേക്കാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്. സുരേന്ദ്രന്റെ മകള്‍ക്കെതിരെ മോശം പരാമര്‍ശമാണ് മകന്‍ നടത്തിയതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ബിജെപി പ്രവര്‍ത്തകര്‍ അജ്‌നാസിന്റെ വീട്ടിലെത്തി പിതാവിനോട് പറഞ്ഞു. ഈ പ്രതികരണമൊന്നുമല്ല ഉണ്ടാകേണ്ടത്. അറിയാല്ലോ, അതിനുള്ള ആള്‍ക്കാരും സംവിധാനവും ഇവിടെ തന്നെയുണ്ടെന്നും ബിജെപിക്കാര്‍ പിതാവിനോട് പറഞ്ഞു. അജ്‌നാസിനെ തങ്ങള്‍ ഫോണില്‍ […]

25 Jan 2021 10:48 AM GMT

കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ അസഭ്യ കമന്റെന്ന് പരാതി; പ്രവാസിയുടെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച്
X

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ അസഭ്യ പരാമര്‍ശം നടത്തിയ പ്രവാസിയുടെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച്. അജിനാസ് അജ്‌നാസ് എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഉടമയുടെ വീട്ടിലേക്കാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്.

സുരേന്ദ്രന്റെ മകള്‍ക്കെതിരെ മോശം പരാമര്‍ശമാണ് മകന്‍ നടത്തിയതെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ബിജെപി പ്രവര്‍ത്തകര്‍ അജ്‌നാസിന്റെ വീട്ടിലെത്തി പിതാവിനോട് പറഞ്ഞു. ഈ പ്രതികരണമൊന്നുമല്ല ഉണ്ടാകേണ്ടത്. അറിയാല്ലോ, അതിനുള്ള ആള്‍ക്കാരും സംവിധാനവും ഇവിടെ തന്നെയുണ്ടെന്നും ബിജെപിക്കാര്‍ പിതാവിനോട് പറഞ്ഞു. അജ്‌നാസിനെ തങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടെന്നും അവന്‍ പറഞ്ഞത് താന്‍ അല്ല, അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്നാണ്. അവന്‍ അല്ലെങ്കില്‍ കുഴപ്പമില്ല. ആണെങ്കില്‍ നിയമപരമായും അല്ലാതെയും നേരിടുമെന്നും ബിജെപിക്കാര്‍ മുന്നറിയിപ്പായി പറഞ്ഞു.

അതേസമയം, ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിലും അജ്‌നാസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിപ്രവര്‍ത്തകര്‍ കമന്റ് പ്രവാഹങ്ങള്‍ നടത്തുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന നേതാവിന്റെ മകള്‍ക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയ അജ്‌നാസിനെതിരെ നടപടി സ്വീകരിക്കണമെന്നും രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് കീഴിലാണ് അജ്‌നാസ് എന്നയാള്‍ അശ്ലീലപരാമര്‍ശം നടത്തിയത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. അസഭ്യം പറഞ്ഞവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും അവരെ വെറുതെ വിടാന്‍ ഉദേശിക്കുന്നില്ലെന്നും സന്ദീപ് പറഞ്ഞു. പെണ്‍കുട്ടികളെ അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബര്‍ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂയെന്നും സന്ദീപ് പറഞ്ഞു.

സന്ദീപ് വാര്യരുടെ വാക്കുകള്‍: ”ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം. ഫേക്ക് എക്കൗണ്ടില്‍ ഒളിച്ചിരുന്ന് പുലഭ്യം പറയുന്നവര്‍ എല്ലാ കാലത്തും സേഫ് സോണിലായിരിക്കും എന്ന് തെറ്റിദ്ധരിക്കരുത്. ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ വ്യക്തിഹത്യ നടത്തുമ്പോള്‍ നടപടിയെടുക്കാന്‍ കേരള പോലീസിന് മടിയാണ് . അതേ സമയം മുഖ്യമന്ത്രിക്കെതിരെ വരുന്ന ക്രിയാത്മക വിമര്‍ശനങ്ങളുടെ പേരില്‍ പോലും കേസും അറസ്റ്റും ഉണ്ടാവുന്നു. ഇത് ഇരട്ട നീതിയാണ്. ബിജെപി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പെണ്‍കുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബര്‍ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ. നേതാക്കളെ പറഞ്ഞാല്‍ ഞങ്ങള്‍ സഹിക്കും. വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാല്‍ വെറുതേ വിടാന്‍ പോകുന്നില്ല.”

Next Story

Popular Stories