‘സിപിഎമ്മില്‍ പോവുമോ വഞ്ചകാ’; സ്വര്‍ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ വെട്ടണം,’ ഒ രാജഗോപാലന്റെ ഫേസ്ബുക്ക് പേജില്‍ ബിജെപി പ്രവര്‍ത്തകര്‍
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാലിനെതിരെ ബിജെപി പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം. ഇത്തരമൊരു നീക്കം രാജഗോപാലില്‍ നിന്നും ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ബിജെപിയില്‍ നില്ക്കുമ്പോള് ആ പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ പഠിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ചിലര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരണം നടത്തിയത്. നിഷ്പക്ഷ സമീപനം കാണിക്കാനായിരുന്നെങ്കില്‍ തനിക്ക് സ്വതന്ത്രനായി മത്സരിച്ചാല്‍ പോരായിരുന്നോ എന്നാണ് ഒരാള്‍ ഫേസ്ബുക്ക് പേജില്‍ കമന്റ് ചെയ്തിരിക്കുന്നത്. സ്വര്‍ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ വെട്ടിമാറ്റണമെന്നാണ് ഒരാള്‍ കമന്റ് […]

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയത്തെ അനുകൂലിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാലിനെതിരെ ബിജെപി പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം. ഇത്തരമൊരു നീക്കം രാജഗോപാലില്‍ നിന്നും ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ബിജെപിയില്‍ നില്ക്കുമ്പോള് ആ പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ പഠിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ചിലര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരണം നടത്തിയത്.
നിഷ്പക്ഷ സമീപനം കാണിക്കാനായിരുന്നെങ്കില്‍ തനിക്ക് സ്വതന്ത്രനായി മത്സരിച്ചാല്‍ പോരായിരുന്നോ എന്നാണ് ഒരാള്‍ ഫേസ്ബുക്ക് പേജില്‍ കമന്റ് ചെയ്തിരിക്കുന്നത്. സ്വര്‍ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ വെട്ടിമാറ്റണമെന്നാണ് ഒരാള്‍ കമന്റ് ചെയ്്തിരിക്കുന്നത്. പൊതു അഭിപ്രായം സിപിഎമ്മില്‍ ചേരണമെന്നാണെങ്കില്‍ അങ്ങനെ ചെയ്യുമോ എന്ന് മറ്റൊരാള്‍ ചോദിച്ചു. ‘വഞ്ചകാ’, ‘സംസ്ഥാന ദ്രോഹി’ തുടങ്ങിയ പദപ്രയോഗങ്ങളാണ് ചിലര്‍ ഉപയോഗിച്ചിരിക്കുന്നത്.
ബിജെപിയില്‍ ആകെ വകതിരുവുള്ള ഒരാളാണ് ഒ രാജഗോപാല്‍ എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതിനിടയില്‍ ട്രോളന്മാരും തങ്ങളുടെ കമന്റുകളുമായെത്തിയതോടെ ഒ രാജ ഗോപാലന് എംഎല്‍എയുടെ ഫേസ്ബുക്ക് പേജ് കമന്റുകളാല്‍ നിറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവരുന്ന പ്രമേയത്തെ എതിര്‍ക്കാതിരുന്നതില്‍ വിശദീകരണവുമായി ഒ രാജഗോപാല്‍ രംഗത്തെത്തിയതോടെ ബിജെപി വെട്ടിലായത്. പൊതുജന അഭിപ്രായം മാനിച്ചാണ് പ്രമേയത്തെ എതിര്‍ക്കാതിരുന്നതെന്ന് നിയമസഭയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ രാജഗോപാല്‍ പറഞ്ഞു. കേരളത്തിന് ഒരൊറ്റ അഭിപ്രായമാണെന്ന് പുറത്തുവരട്ടെ. ഉന്നത ജനാധിപത്യ സ്പിരിറ്റ് വെച്ചാണ് ഞാന്‍ പ്രമേയത്തെ എതിര്‍ക്കാതിരുന്നത്. നമുക്കിടയില്‍ ഇക്കാര്യത്തില്‍ എതിരഭിപ്രായങ്ങളുണ്ടെന്ന് പുറത്തറിയേണ്ടതില്ലല്ലോയെന്നും രാജഗോപാല്‍ പ്രതികരിച്ചു.
- TAGS:
- O Rajagopal