തിരുവനന്തപുരം കോര്പ്പറേഷന് ഹാളിലും ജയ് ശ്രീറാം വിളിയുമായി ബിജെപി പ്രവര്‍ത്തകര്‍
തിരുവനന്തപുരം കോര്പ്പറേഷന് സത്യപ്രതിജ്ഞാ ചടങ്ങില്‍ ജയ്ശ്രീരാം വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ അവസാന വേളയിലെത്തിയപ്പോഴാണ് ജയ് ശ്രീറാം വിളി ഉയര്‍ന്നത്. വന്ദേമാതരം, ഭാരത് മാതാ കീ ജയ്, ജയ് ഹിന്ദ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിയത്. പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ഹാളില്‍ ജയ് ശ്രീറാംവിളിക്കുകയായിരുന്നു. പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് തിരുവനന്തപുരത്തും ഇതാവര്‍ത്തിച്ചത്. സത്യപ്രതിജ്ഞക്ക് ശേഷം ബിജെപി കൗണ്‍സിലര്‍മാര്‍ ജയ് ശ്രീറാം വിളിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഐഎം കൗണ്‍സിലര്‍മാര്‍ […]

തിരുവനന്തപുരം കോര്പ്പറേഷന് സത്യപ്രതിജ്ഞാ ചടങ്ങില്‍ ജയ്ശ്രീരാം വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ അവസാന വേളയിലെത്തിയപ്പോഴാണ് ജയ് ശ്രീറാം വിളി ഉയര്‍ന്നത്.
വന്ദേമാതരം, ഭാരത് മാതാ കീ ജയ്, ജയ് ഹിന്ദ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിയത്. പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ഹാളില്‍ ജയ് ശ്രീറാംവിളിക്കുകയായിരുന്നു.
പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് തിരുവനന്തപുരത്തും ഇതാവര്‍ത്തിച്ചത്. സത്യപ്രതിജ്ഞക്ക് ശേഷം ബിജെപി കൗണ്‍സിലര്‍മാര്‍ ജയ് ശ്രീറാം വിളിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഐഎം കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമായി പ്രതിഷേധിച്ചു.
ഇതിനു പുറമെ മഞ്ചേശ്വരത്ത് സത്യപ്രതിജ്ഞ ചടങ്ങിനിടയിലും ബിജെപി നേതാവ് ജയ് ശ്രീറാം വിളിച്ചു. മഞ്ചേശ്വരം മംഗല്പാടി പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെയാണ് സംഭവം. പതിനേഴാം വാര്‍ഡായ അടുക്കയില്‍ നിന്നും വിജയിച്ച ബിജെപി അംഗവും യുവമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ കിഷോര്‍ കുമാറാണ് സത്യപ്രതിജ്ഞ കഴിഞ്ഞ് മൈക്കിലൂടെ ജയ് ശ്രീറാം വിളിച്ചത്. ഇതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അല്ലാഹു അക്ബര്‍ വിളിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തുടര്‍ന്ന് മറ്റ് നേതാക്കളും പൊലീസ് ഇടപ്പെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സത്യപ്രതിജ്ഞ ചടങ്ങ് പുനരാരംഭിക്കുകയും ചെയ്തു.
- TAGS:
- Jai Sriram