Top

ബംഗാളില്‍ ഒന്നാം ഘട്ട വോട്ടിങ്ങ് പുരോഗമിക്കുന്നു; ബിജെപി ബൂത്തുകള്‍ പിടിച്ചെടുക്കുന്നെന്ന് തൃണമൂല്‍; മിഡ്‌നാപ്പൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി

പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ്ങ് പുരോഗമിക്കുന്നു. എതിര്‍പക്ഷം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. മിഡ്‌നാപൂരിലെ പലയിടങ്ങളിലും ബിജെപി പോളിങ് ബൂത്തുകള്‍ പിടിച്ചെടുക്കുകയാണെന്ന് തൃണമൂല്‍ ആരോപിച്ചു. തൃണമൂല്‍ ക്രമക്കേട് നടത്തുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പലയിടങ്ങളിലും ബിജെപി-തൃണമൂല്‍ സംഘര്‍ഷങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ പശ്ചിമ മിഡ്‌നാപ്പൂരിലെ കേശിയാരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം പൊലീസ് കണ്ടെത്തി. ബെഗംപൂര്‍ സ്വദേശിയായ മംഗള്‍ സോറന്റെ (35) മൃതശരീരമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച്ച രാത്രി ഈസ്റ്റ് മിഡ്‌നാപ്പൂര്‍ […]

27 March 2021 1:51 AM GMT

ബംഗാളില്‍ ഒന്നാം ഘട്ട വോട്ടിങ്ങ് പുരോഗമിക്കുന്നു; ബിജെപി ബൂത്തുകള്‍ പിടിച്ചെടുക്കുന്നെന്ന് തൃണമൂല്‍; മിഡ്‌നാപ്പൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി
X

പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ്ങ് പുരോഗമിക്കുന്നു. എതിര്‍പക്ഷം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. മിഡ്‌നാപൂരിലെ പലയിടങ്ങളിലും ബിജെപി പോളിങ് ബൂത്തുകള്‍ പിടിച്ചെടുക്കുകയാണെന്ന് തൃണമൂല്‍ ആരോപിച്ചു. തൃണമൂല്‍ ക്രമക്കേട് നടത്തുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പലയിടങ്ങളിലും ബിജെപി-തൃണമൂല്‍ സംഘര്‍ഷങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ പശ്ചിമ മിഡ്‌നാപ്പൂരിലെ കേശിയാരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം പൊലീസ് കണ്ടെത്തി. ബെഗംപൂര്‍ സ്വദേശിയായ മംഗള്‍ സോറന്റെ (35) മൃതശരീരമാണ് കണ്ടെത്തിയത്.

വെള്ളിയാഴ്ച്ച രാത്രി ഈസ്റ്റ് മിഡ്‌നാപ്പൂര്‍ ഉത്തര്‍ കാന്തിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. ഉത്തര്‍കാന്തി ഫുള്‍ബാരി 178-ാം നമ്പര്‍ ബൂത്തിലെ ബിജെപി പ്രവര്‍ത്തകരാണ് ആക്രമിക്കപ്പെട്ടത്. നാല് പേര്‍ക്ക് പരുക്കേറ്റു.

പുരുലിയ, ഝാര്‍ഗ്രാം, ബംഗുരയുടെ ഭാഗങ്ങള്‍, പശ്ചിമ മിഡ്‌നാപ്പൂര്‍, പൂര്‍വ്വ മിഡ്‌നാപ്പൂര്‍ എന്നിങ്ങനെ അഞ്ച് ജില്ലകളില്‍ നിന്നായി 73 ലക്ഷം വോട്ടര്‍മാര്‍ക്കാണ് ആദ്യഘട്ടത്തില്‍ വോട്ടിങ്ങിന് അവസരമുള്ളത്. 10,200 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പോളിങ്ങ് നടക്കുന്ന 30 സീറ്റുകളില്‍ 29ലും തൃണമൂല്‍ തന്നെയാണ് മത്സരിക്കുന്നത്. ഒരു സീറ്റ് സ്വതന്ത്രന് നല്‍കി. അഞ്ച് സീറ്റുകളിലാണ് കോണ്‍ഗ്രസ് ജനവിധി തേടുന്നത്. സഖ്യകക്ഷികളായ ഇടതുപാര്‍ട്ടികള്‍ക്കാണ് ഭൂരിഭാഗം സീറ്റുകളും. സിപിഐഎം 18 സീറ്റിലും സിപിഐ നാല് സീറ്റിലും മത്സരിക്കുന്നു. 29 സീറ്റില്‍ മത്സരിക്കുന്ന ബിജെപി ഒരു സീറ്റ് സഖ്യകക്ഷിയായ ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന് നല്‍കി.

Next Story