കൊടുങ്ങല്ലൂരില്‍ കള്ളനോട്ടുമായി ബിജെപി പ്രവര്‍ത്തകനും സംഘവും പിടിയില്‍; കുടുങ്ങിയത് നോട്ട് ആശുപത്രിയില്‍ കൊടുത്തതോടെ
കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ അടക്കമുള്ള കള്ളനോട്ട് സംഘം പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശികളായ ബിജെപി പ്രവര്‍ത്തകന്‍ ജിത്തു, രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്. ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കള്ളനോട്ടുകളാണ് ഇവരുടെ കൈവശത്ത് നിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ബൈക്കില്‍ നിന്ന് വീണ് ജിത്തു ചികിത്സ തേടിയപ്പോള്‍ ആശുപത്രിയില്‍ നല്‍കിയത് കള്ളനോട്ടുകളായിരുന്നു. അത് ആശുപത്രി അധികൃതര്‍ കണ്ടെത്തിയതോടെയാണ് സംഘത്തെ പിടികൂടിയത്. രാകേഷിനെയും രാജീവിനെയും പിടികൂടിയത് ബംഗളൂരുവില്‍ നിന്നാണ്. അതേസമയം, ഇവര്‍ക്ക് ബിജെപിയുമായി നിലവില്‍ ബന്ധമില്ലെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. ALSO […]
29 July 2021 8:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ അടക്കമുള്ള കള്ളനോട്ട് സംഘം പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശികളായ ബിജെപി പ്രവര്‍ത്തകന്‍ ജിത്തു, രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്.
ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കള്ളനോട്ടുകളാണ് ഇവരുടെ കൈവശത്ത് നിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
ബൈക്കില്‍ നിന്ന് വീണ് ജിത്തു ചികിത്സ തേടിയപ്പോള്‍ ആശുപത്രിയില്‍ നല്‍കിയത് കള്ളനോട്ടുകളായിരുന്നു. അത് ആശുപത്രി അധികൃതര്‍ കണ്ടെത്തിയതോടെയാണ് സംഘത്തെ പിടികൂടിയത്. രാകേഷിനെയും രാജീവിനെയും പിടികൂടിയത് ബംഗളൂരുവില്‍ നിന്നാണ്.
അതേസമയം, ഇവര്‍ക്ക് ബിജെപിയുമായി നിലവില്‍ ബന്ധമില്ലെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചത്.
ALSO READ: ‘മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും മാറ്റണമെന്ന് ആവശ്യപ്പെട്ട് സന്ദേശം’
- TAGS:
- BJP
- BJP Kerala
- Kodungallur