കെടി ജലീലിന്റെ സുഹൃത്തിനെ രക്ഷിക്കാന്‍ ബിജെപി നേതാക്കള്‍, തെരഞ്ഞെടുപ്പിന് പണം പിരിച്ചത് വീതിച്ചെടുത്തു; അരൂരില്‍ ബിജെപി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകരുടെ ആരോപണ പെരുമഴ
തുറവൂര്‍: പാര്‍ട്ടി ഭാരവാഹി തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് അരൂര്‍ ബിജെപിയില്‍ പൊട്ടിത്തെറി. സംഘ്പരിവാര്‍ നേതൃത്വം പ്രവര്‍ത്തകരുടെ താല്പര്യങ്ങളെ അട്ടിമറിച്ച് നിയോജക മണ്ഡലം ഭാരവാഹികളെ തീരുമാനിച്ചതാണ് പൊട്ടിത്തെറിക്ക് കാരണം. കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ട് ഗണ്യമായി കുറഞ്ഞു. തെരഞ്ഞെടുപ്പിന് വേണ്ടി പിരിച്ച പണം ചിലര്‍ വീതിച്ചെടുത്തു. ഇപ്പോളും പ്രചരണത്തിനും മറ്റുമായി ഉപയോഗിച്ച വാഹനങ്ങളുടെയും ഹോട്ടലുകളുടെയും തുക കൊടുത്തു തീര്‍ത്തിട്ടില്ല, ഇത് നാണക്കേടുണ്ടാക്കുന്നു എന്ന ആരോപണങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ ആരോപിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സമരങ്ങളില്‍ നിന്ന് നിയോജക […]

തുറവൂര്‍: പാര്‍ട്ടി ഭാരവാഹി തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് അരൂര്‍ ബിജെപിയില്‍ പൊട്ടിത്തെറി. സംഘ്പരിവാര്‍ നേതൃത്വം പ്രവര്‍ത്തകരുടെ താല്പര്യങ്ങളെ അട്ടിമറിച്ച് നിയോജക മണ്ഡലം ഭാരവാഹികളെ തീരുമാനിച്ചതാണ് പൊട്ടിത്തെറിക്ക് കാരണം.
കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ട് ഗണ്യമായി കുറഞ്ഞു. തെരഞ്ഞെടുപ്പിന് വേണ്ടി പിരിച്ച പണം ചിലര്‍ വീതിച്ചെടുത്തു. ഇപ്പോളും പ്രചരണത്തിനും മറ്റുമായി ഉപയോഗിച്ച വാഹനങ്ങളുടെയും ഹോട്ടലുകളുടെയും തുക കൊടുത്തു തീര്‍ത്തിട്ടില്ല, ഇത് നാണക്കേടുണ്ടാക്കുന്നു എന്ന ആരോപണങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ ആരോപിക്കുന്നു.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സമരങ്ങളില്‍ നിന്ന് നിയോജക മണ്ഡലം കമ്മറ്റി പിന്നോട്ട് പോയി. മന്ത്രി കെടി ജലീലിന് അന്വേഷണ ഏജന്‍സിക്ക് മുമ്പില്‍ ഹാജരാവുന്നതിന് വേണ്ടി കാര്‍ വിട്ടുനല്‍കിയ അരൂരിലെ വ്യവസായിയുടെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടു നിന്നു. തുടര്‍ന്നുള്ള സമരങ്ങളില്‍ നിന്ന് യുവമോര്‍ച്ചയെ ചില നേതാക്കള്‍ ഇടപെട്ട് തടഞ്ഞു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന തുറവൂര്‍ സ്വദേശിയെ രക്ഷിക്കാന്‍ ഒരു ആര്‍എസ്എസ് നേതാവ് നേരിട്ടിറങ്ങി. വന്‍തുക വാങ്ങി അന്വേഷണം അട്ടിമറിച്ചു. ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ സംഘടന ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
പാര്‍ട്ടി നേതൃത്വം കൊടുത്ത പീലിങ് തൊഴിലാളികളുടെ സമം മത്സ്യസംസ്കരണ ശാല ഉടമകള്‍ക്ക് വേണ്ടി അട്ടിമറിച്ച് നാണക്കേടുണ്ടാക്കിയെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. നേതൃത്വത്തിനെതിരെ ആയിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകരാണ് മാറി നില്‍ക്കുന്നത്.