Top

ബിജെപി ദേശീയ നേതൃത്വത്തിനെതിനെ വനിതാ നേതാക്കള്‍ സംഘടിക്കുന്നു; വസുന്ധരയും ശോഭയും രൂപാ ഗാംഗുലിയും…

ദേശീയ തലത്തില്‍ തങ്ങളെ പാര്‍ട്ടി അവഗണിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് വനിത നേതാക്കള്‍ ദേശീയ നേതൃത്വത്തിനെതിരെ സംഘടിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്നും ശോഭാ സുരേന്ദ്രവനും ഇതിന്റെ ഭാഗമായിരിക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

10 Jan 2021 2:17 AM GMT

ബിജെപി ദേശീയ നേതൃത്വത്തിനെതിനെ വനിതാ നേതാക്കള്‍ സംഘടിക്കുന്നു; വസുന്ധരയും ശോഭയും രൂപാ ഗാംഗുലിയും…
X

വിവിധ സംസ്ഥാനങ്ങളിലെ ബിജെപി വനിത നേതാക്കള്‍ ദേശീയ നേതൃത്വത്തിനെതിരെ രംഗത്ത്. ദേശീയ തലത്തില്‍ തങ്ങളെ പാര്‍ട്ടി അവഗണിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് വനിത നേതാക്കള്‍ ദേശീയ നേതൃത്വത്തിനെതിരെ സംഘടിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്നും ശോഭാ സുരേന്ദ്രനും ഇതിന്റെ ഭാഗമായിരിക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ദേശീയ നേതൃത്വത്തിനെതിരെ പ്രമുഖ നേതാക്കളായ ഉമാ ഭാരതി, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വസുന്ധര രാജെ, പര്‍ലമെന്റില്‍ ബിജെപിയുടെ പ്രധാന മുഖമായ മീനാക്ഷി ലേഖി, പശ്ചിമ ബംഗാളില്‍ നിന്നുള്ള രൂപ ഗാംഗുലി എന്നിവരും ദേശീയ നേതൃത്വവുമായുള്ള പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് തന്നെയാണ്. സമാന പ്രതിഷേധമുള്ള വനിതാ നേതാക്കള്‍ തമ്മിലുള്ള കൂട്ടായ്മ എങ്ങനെയാവും തങ്ങളുടെ പ്രതിഷേധം നേതൃത്വത്തെ അറിയിക്കുകയെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും മന്ത്രിസഭാ പുനസംഘടനയും കഴിയുന്നതോടെ ബിജെപിയിലെ വനിതാ സംഘം രംഗത്ത് എത്തും എന്നാണ് വിവരം.

ഇതിനിടെ വസുന്ധര രാജെ അനുകൂലികള്‍ അവരുടെ പേരില്‍ പുതിയ സംഘടന രൂപീകരിച്ചതും ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മൂന്ന് മണ്ഡലങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ നടപടിയെന്നതും ഏറെ ശ്രദ്ധേയമാണ്.’വസുന്ധര രാജെ സമര്‍ത്ഥക് മഞ്ച്’ എന്ന് പേര് നല്‍കിയിരിക്കുന്ന സംഘനയെ പ്രതിനിധീകരിച്ചുകൊണ്ട് 2023 നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വസുന്ധര കളത്തില്‍ ഇറങ്ങും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നേരത്തെ രാജസ്ഥാനില്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ വിളിച്ച് ചേര്‍ത്തിരുന്ന യോഗത്തില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതില്‍ വസുന്ധര രാജെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20നാണ് വസുന്ധര രാജെയുടെ പേരില്‍ അവരുടെ അനുയായികള്‍ പുതിയ സംഘടന രൂപീകരിക്കുന്നത്. പിന്നാലെ 25 ജില്ലകളിലും ഭാരവാഹികളേയും നിയോഗിച്ചു. രാജെ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് രൂപംകൊടുത്തിരിക്കുന്ന പുതിയ സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ വിജയ് ഭരദ്വാജാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘ഈ സംഘടന പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. അല്ലതെ പാര്‍ട്ടിക്ക് സമാന്തരമായൊരു ആശയമല്ല സംഘടന ഉയര്‍ത്തുന്നത്. ഇത് രൂപീകരിച്ചിരിക്കുന്നത് വസുന്ധരെ രാജെയോടുള്ള വിശ്വാസ്യത പ്രകടിപ്പിക്കാന്‍ വേണ്ടിയാണ്’, ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ ഭരദ്വാജ് പറഞ്ഞിരുന്നു. അതേസമയം ഇതൊരു വലിയകാര്യമല്ലെന്നും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് മുകളില്‍ യാതൊരു വ്യക്തിക്കും സ്ഥാനമില്ലെന്നുമായിരുന്നു രാജ്സ്ഥാന്‍ സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയയുടെ പ്രതികരണം.

Next Story