Top

ബിജെപി എംഎല്‍എ മര്‍ദ്ദിച്ചു, വനിത കൗണ്‍സിലറുടെ ഗര്‍ഭം അലസിയെന്ന് പരാതി; വന്ധ്യംകരണം ചെയ്തതെന്ന് എംഎല്‍എ

ബെംഗളൂരു: ബിജെപി എംഎല്‍എ മര്‍ദ്ദിച്ചതിന് പിന്നാലെ വനിതാ കൗണ്‍സിലറുടെ ഗര്‍ഭം അലസിയെന്ന് പരാതി. കര്‍ണാടകയിലെ ബിജെപി നേതാവും എംഎല്‍എയുമായ സിദ്ദു സവാദി മുന്‍സിപല്‍ കൗണ്‍സിലറും പ്രാദേശി ക ബിജെപി നേതാവുമായ ചാന്ദ്‌നി നായിക്കിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മര്‍ദ്ദനമേറ്റ ശേഷം തന്റെ ഗര്‍ഭം അലസിയെന്ന പരാതിയുമായി ചാന്ദ്‌നി രംഗത്തെത്തിയിരിക്കുന്നത്. ചാന്ദ്‌നിയുടെ ഭര്‍ത്താവും ബിജെപി നേതാവുമായ നാഗേഷ് നായിക്കാണ് എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. മഹാലിംഗപുര്‍ ടൗണ്‍ മുന്‍സിപല്‍ കൗണ്‍സില്‍ ്അംഗമാണ് ചാന്ദ്‌നി. പ്രസിഡന്റ്, […]

1 Dec 2020 7:53 PM GMT

ബിജെപി എംഎല്‍എ മര്‍ദ്ദിച്ചു, വനിത കൗണ്‍സിലറുടെ ഗര്‍ഭം അലസിയെന്ന് പരാതി; വന്ധ്യംകരണം ചെയ്തതെന്ന് എംഎല്‍എ
X

ബെംഗളൂരു: ബിജെപി എംഎല്‍എ മര്‍ദ്ദിച്ചതിന് പിന്നാലെ വനിതാ കൗണ്‍സിലറുടെ ഗര്‍ഭം അലസിയെന്ന് പരാതി. കര്‍ണാടകയിലെ ബിജെപി നേതാവും എംഎല്‍എയുമായ സിദ്ദു സവാദി മുന്‍സിപല്‍ കൗണ്‍സിലറും പ്രാദേശി ക ബിജെപി നേതാവുമായ ചാന്ദ്‌നി നായിക്കിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മര്‍ദ്ദനമേറ്റ ശേഷം തന്റെ ഗര്‍ഭം അലസിയെന്ന പരാതിയുമായി ചാന്ദ്‌നി രംഗത്തെത്തിയിരിക്കുന്നത്.

ചാന്ദ്‌നിയുടെ ഭര്‍ത്താവും ബിജെപി നേതാവുമായ നാഗേഷ് നായിക്കാണ് എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. മഹാലിംഗപുര്‍ ടൗണ്‍ മുന്‍സിപല്‍ കൗണ്‍സില്‍ ്അംഗമാണ് ചാന്ദ്‌നി.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചാന്ദ്‌നിയെ എംഎല്‍എയും സംഘവും വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതിരിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. കയ്യാങ്കളിക്കൊടുവില്‍ ചാന്ദ്‌നിയെ നിലത്തേക്ക് തള്ളിയിടുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ചാന്ദ്‌നി കൂറുമാറിയെന്ന ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ചാന്ദ്‌നി അന്ന് ഗര്‍ഭിണിയായിരുന്നെന്നും മര്‍ദ്ദനത്തിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാന്ദ്‌നിയുടെ ഗര്‍ഭം അലസുകയായിരുന്നെന്നും ഭര്‍ത്താവ് പരാതിയില്‍ ആരോപിച്ചു. ഇതോടെയാണ് നാഗേഷും ചാന്ദ്‌നിയും സ്വന്തം പാര്‍ട്ടി എംഎല്‍എക്കെതിരെ തിരിഞ്ഞത്.

‘എംഎല്‍എ ഗുണ്ടായിസം കാണിക്കുകയും എന്നെ നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. ഒരു എംഎല്‍എ ഇത് ചെയ്യാമോ? എങ്ങനെയാണ് സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ കഴിയുക? പ്രധാനമന്ത്രി പറയുന്നത് ബേട്ടി ബച്ഛാവോ ബേട്ടി പഠാവോ എന്നാണ്. അപ്പോള്‍ ഇത് ശരിയാണോ?’, ചാന്ദ്‌നി ചോദിച്ചു.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച എംഎല്‍എ നടക്കുന്നത് തന്നെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങളാണെന്നാണ് വാദിക്കുന്നത്. ‘എനിക്ക് ലഭിച്ച ആശുപത്രി റെക്കോര്‍ഡുകള്‍ പ്രകാരം ആറ് വര്‍ഷം മുമ്പ് ചാന്ദ്‌നി വന്ധ്യം കരണം നടത്തിയിട്ടുണ്ട്. ഒരു ദിവസം ഞാന്‍ ആ രേഖകള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തും. ആ സ്ത്രീ രാഷ്ട്രീയം കളിക്കുകയാണ്. ഗര്‍ഭം അലസിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ എന്നോട് പറഞ്ഞിട്ടുണ്ട്’, എംഎല്‍എ സാവദി വാദിച്ചു.

സംഭവതത്തോടെ, ബിജെപി നേതാക്കളുടെ അക്രമവാസനകളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ‘ഗര്‍ഭിണിയായ കൗണ്‍സിലര്‍ ചാന്ദ്‌നിയെ ബിജെപി എംഎല്‍എ സിദ്ദു സാവദി മര്‍ദ്ദിക്കുന്ന വീഡിയോ കണ്ട് ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അന്ധാളിച്ചുപോയി. ഈ അതിക്രമത്തിന് ഇരയായ കൗണ്‍സിലറുടെ ഗര്‍ഭം അലസി. എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇനിയെങ്കിലും ബിജെപി തയ്യാറാകുമോ?’, എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കാളപ്പയുടെ ട്വീറ്റ്.

Next Story