രണ്ടാമത്തെ സീറ്റും നേടി ബിജെപി; രണ്ടിടത്ത് മുന്നേറുന്നു; മണിപ്പൂരില്‍ മത്സരിച്ച 4 സീറ്റിലും പ്രതീക്ഷ
മണിപ്പൂര്‍: മണിപ്പൂരില്‍ രണ്ടാമത്തെ സീറ്റിലും വിജയിച്ച് ബിജെപി. സിംഗാത്തിന് പുറമേ വാംഗോയി സീറ്റില്‍ കൂടിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം. വാംഗോയി സീറ്റില്‍ നിന്നും ബിജെപിയുടെ ഓനം ലുഖോയ് സിംഗാണ് ജയിച്ചത്. നാഷണല്‍ പിപ്പീള്‍സ് പാര്‍ട്ടിയുടെ ഹുറൈജം ലോകന്‍ സിംഗിനെതിരെ 257 വോട്ടുകള്‍ക്കാണ് ബിജെപിയുടെ ജയം. അഞ്ച് സീറ്റിലാണ് മണിപ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കി വരുന്ന മൂന്ന് സീറ്റില്‍ രണ്ടെണ്ണത്തില്‍ കൂടി ബിജെപി സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. അഞ്ചാമത്തെ സീറ്റായ ലില്ലോങില് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ലീഡ് ചെയ്യുന്നു. […]

മണിപ്പൂര്‍: മണിപ്പൂരില്‍ രണ്ടാമത്തെ സീറ്റിലും വിജയിച്ച് ബിജെപി. സിംഗാത്തിന് പുറമേ വാംഗോയി സീറ്റില്‍ കൂടിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം. വാംഗോയി സീറ്റില്‍ നിന്നും ബിജെപിയുടെ ഓനം ലുഖോയ് സിംഗാണ് ജയിച്ചത്. നാഷണല്‍ പിപ്പീള്‍സ് പാര്‍ട്ടിയുടെ ഹുറൈജം ലോകന്‍ സിംഗിനെതിരെ 257 വോട്ടുകള്‍ക്കാണ് ബിജെപിയുടെ ജയം.
അഞ്ച് സീറ്റിലാണ് മണിപ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കി വരുന്ന മൂന്ന് സീറ്റില്‍ രണ്ടെണ്ണത്തില്‍ കൂടി ബിജെപി സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. അഞ്ചാമത്തെ സീറ്റായ ലില്ലോങില് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ലീഡ് ചെയ്യുന്നു. ലില്ലോങില് രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് മത്സരം. അവിടെ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.
നിലവില്‍ ബിജെപിക്ക് 33.4 ശതമാനം വോട്ടും കോണ്‍ഗ്രസിന് 23.7 ശതമാനം വോട്ടും എന്പിഇപിക്ക് 10.8 ശതമാനം വോട്ടുമാണ് ലഭിച്ചിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
നവംബര്‍ 7 നായിരുന്നു സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്.
- TAGS:
- BJP
- manipur bypoll